തിരുവനന്തപുരം: വെമ്പായം, പിരപ്പന്‍കോടിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്‌.

കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറി തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ 21 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈരാറ്റുപേട്ട നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു ബസ്. ലോറിയുടെ നിയന്ത്രണം വിട്ട വരവ് കണ്ട ബസ് ഡ്രൈവര്‍ റോഡില്‍ ഇടതുവശത്തേക്ക് ബസ് ഒതുക്കുകയായിരുന്നു. ഇതിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയത് ആവാമെന്ന് നാട്ടുകാര്‍ പറയുന്നു.

Content Highlights: KSRTC bus collides with lorry in Thiruvananthapuram