ഫിറോസ് താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസിനരികെ
കല്പറ്റ: താമരശ്ശേരി ചുരത്തിലെ വ്യൂപോയന്റില്‍ വെച്ച് നിറയെ യാത്രക്കാരുമായെത്തിയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് പോയി. ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തി ഡ്രൈവര്‍ സി. ഫിറോസ് യാത്രക്കാരെ രക്ഷിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലിന് കോഴിക്കോട്ടേക്ക് പോവുന്നതിനിടെയാണ് സംഭവം.
വ്യൂപോയന്റിന്റെ തുടക്കത്തില്‍ വെച്ച് ഗിയര്‍മാറ്റാനായി ബ്രേക്ക് ചവിട്ടിയപ്പോഴാണ് എയര്‍സംവിധാനത്തില്‍ പ്രശ്‌നമുണ്ടെന്ന് മനസ്സിലാവുന്നത്. തുടര്‍ന്ന് ഗിയര്‍ ഡൗണ്‍ചെയ്ത് പെട്ടെന്നുതന്നെ ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തുകയായിരുന്നു. മൂന്നുമീറ്ററോളം മുന്നോട്ടുപോയശേഷം ബസ് നില്‍ക്കുകയും ചെയ്തു.
ബെംഗളൂരുവില്‍നിന്ന് വരുകയായിരുന്ന സൂപ്പര്‍ഡീലക്‌സ് എയര്‍ബസില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ കായികതാരങ്ങളടക്കം 37 യാത്രക്കാരുണ്ടായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. എല്ലാവരും ഉറക്കത്തിലായതിനാല്‍ ബ്രേക്കിട്ട് ബസ് നിര്‍ത്തിയശേഷമാണ് യാത്രക്കാര്‍ വിവരമറിയുന്നത്. തൊട്ടുമുന്നില്‍ വലിയതാഴ്ചയാണ്. അഥവാ ബസ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ അപകടമാണുണ്ടാവുക. ആ നിമിഷം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിറയല്‍ വരുകയാണെന്ന് ഫിറോസ് പറഞ്ഞു. ഒന്നുകില്‍ ഹാന്‍ഡ്‌ബ്രേക്കിട്ട് നിര്‍ത്തുക, അല്ലെങ്കില്‍ വലതുവശത്തെ പാറയില്‍ ചെന്ന് ഇടിച്ചുനിര്‍ത്തുക ഈ രണ്ടുവഴികളേ മുന്നിലുണ്ടായിരുന്നുള്ളൂ. ആരുടെയൊക്കെയോ പ്രാര്‍ഥനകൊണ്ട് ഒരു പ്രശ്‌നവുമില്ലാതെ രക്ഷപ്പെട്ടു.
ഫിറോസും കണ്ടക്ടര്‍ വിവേകും ചേര്‍ന്ന് ഉടന്‍തന്നെ തൊട്ടുപിറകില്‍വന്ന ബസില്‍ കയറ്റിവിട്ടതുകൊണ്ട് ആളുകള്‍ക്കും കാത്തുനില്‍ക്കേണ്ടിവന്നില്ല.
കോഴിക്കോട് കുന്ദമംഗലം പൊയില്‍താഴം സ്വദേശിയാണ് ഫിറോസ്. വര്‍ഷങ്ങളോളം നാഷണല്‍ പെര്‍മിറ്റ് ലോറിഡ്രൈവറായിരുന്നു. ഏഴുവര്‍ഷമായി കെ.എസ്.ആര്‍.ടി.സി.യില്‍. കോഴിക്കോട് ഡിപ്പോയില്‍ ജോലിചെയ്യുന്നു.
Content Highlights: ksrtc bus break fails at thamarassery churam, accident averted
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..