കോട്ടയം: മണര്‍കാട് എരുമപ്പെട്ടി വളവില്‍ കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 15 അയ്യപ്പഭക്തര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. 

പമ്പയില്‍നിന്ന് യാത്രതിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

Content Highlights: ksrtc bus accident in manarcaud kottayam, 15 injured