സിഗ്നലിലെ വാഹനങ്ങള്‍ക്കുമേല്‍ ബസ് ഇടിച്ചുകയറി; യാത്രക്കാർ രക്ഷപെട്ടു, ഡ്രൈവർ മദ്യലഹരിയിലെന്ന് ആരോപണം


മെക്കാനിക്ക്, അപകടത്തിൽപ്പെട്ട ബസ്. photo: mathrubhumi news/screen grab

തിരുവനന്തപുരം: തിരുവനന്തപുരം കിളിപ്പാലത്ത് സിഗ്നല്‍ കാത്തിരുന്ന ബൈക്കുകള്‍ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. അപകടത്തില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. സിഗ്നല്‍ കാത്ത് കിടക്കുകയായിരുന്ന ബൈക്കുകള്‍ക്ക് പിറകിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടിലേറെ ഇരുചക്ര വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടു പറ്റി. ഒരു ബൈക്ക് ബസിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളും നാട്ടുകാരും ആരോപിച്ചു. ബ്രേക്കിന്റെ തകരാര്‍ മൂലമാണ് അപകടം ഉണ്ടായതെന്ന് വരുത്തിത്തീര്‍ത്ത് ഡ്രൈവറെ രക്ഷിക്കാന്‍ അപകടം ഉണ്ടായ ഉടന്‍തന്നെ പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി മെക്കാനിക്ക് എത്തി ബസിന്റെ ബ്രേക്ക് അഴിച്ചുവിട്ടുവെന്നും നാട്ടുകാര്‍ ആരോപിച്ചു. മെക്കാനിക്കിനേയും ഡ്രൈവറേയും നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവെയ്ക്കുകയും ചെയ്തു. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Content Highlights: ksrtc bus accident at kilipalam signal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented