KSRTC ഡ്രൈവര്‍ക്ക് ഡ്യൂട്ടിക്കിടെ പക്ഷാഘാതം; വണ്ടി സുരക്ഷിതമായി നിര്‍ത്തിയ ശേഷം കുഴഞ്ഞുവീണു


ബജറ്റ് ടൂറിസം പദ്ധതി പ്രകാരം മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായിപ്പോയ ബസിലെ ഡ്രൈവറാണ് താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ സിഗീഷ്

പ്രതീകാത്മകചിത്രം | ഫോട്ടോ: ശ്രീജിത്ത് പി രാജ് | മാതൃഭൂമി

താമരശ്ശേരി: ഡ്രൈവിങ്ങിനിടെ ഒരുഭാഗം തളർന്ന് ബസിന്റെ ഗിയർപോലും മാറ്റാൻ സാധിക്കാതായിട്ടും സിഗീഷ് മനോധൈര്യം കൈവിട്ടില്ല. നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി. ബസ് റോഡരികിൽ സുരക്ഷിതമായി നിർത്തിയ ശേഷം ഡ്രൈവർ സീറ്റിൽ കുഴഞ്ഞുവീണു. അപ്പോഴാണ് ബസിലെ 48 യാത്രക്കാരും കണ്ടക്ടറും സിഗീഷിന്റെ അസുഖ വിവരമറിയുന്നത്. ഉടൻതന്നെ യാത്രക്കാരും കണ്ടക്ടറും നാട്ടുകാരുംചേർന്ന് സിഗീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക്‌ വിധേയനായ സിഗീഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം പദ്ധതി പ്രകാരം മലക്കപ്പാറയിലേക്ക് വിനോദയാത്രക്കാരുമായിപ്പോയ ബസിലെ ഡ്രൈവറാണ് താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ സിഗീഷ്.ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ താമരശ്ശേരിയിൽനിന്ന് പുറപ്പെട്ട ബസ് കുന്നംകുളത്തെത്തിയപ്പോഴാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കോഴിക്കോട് ഫറോക്കിലുള്ള ഒരു ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് താമരശ്ശേരി ഡിപ്പോയിൽ നിന്നുള്ള രണ്ടുബസുകളിലായി തൊണ്ണൂറോളം പേർ വിനോദയാത്ര പോയത്.

കുന്നംകുളത്തുനിന്ന് മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ യാത്രക്കാരെ ചാലക്കുടി സ്റ്റേഷനിലെത്തിച്ചു. അവിടെനിന്ന് മറ്റൊരു ബസിൽ ഇവരെ മലക്കപ്പാറയിലെക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനുമുമ്പും സിഗീഷിന്റെ മനോധൈര്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ സിഗീഷ് ഓടിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടിരുന്നു. ബസിന് മുകളിലേക്ക് മണ്ണും മരച്ചില്ലകളും വീണതിനെത്തുടർന്ന് ചില്ലുകൾ ഉൾപ്പെടെ തകർന്നിരുന്നു. ഷീറ്റും മറ്റും ഉപയോഗിച്ച് പിന്നീട് ബസ് താത്കാലികമായി യാത്രായോഗ്യമാക്കിയതിനുശേഷം സിഗീഷ് യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയായിരുന്നു.

Content Highlights: ksrtc budget tourism driver stroke while duty bus stopped safely escaping life of 49 travelers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented