മുഹമ്മദ് ഫാസിൽ തബ്ഷീർ
കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ചക്രം കയറി സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുള്‍ഖാദറിന്റെയും ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറാണ് (22) മരിച്ചത്.
പഴയ ബസ് സ്റ്റാന്‍ഡ് എം.ജി. റോഡില്‍ വ്യാഴാഴ്ച രാവിലെ 11-നായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ വൈറ്റ് ഗാര്‍ഡ് അംഗമായിരുന്നു. സഹോദരങ്ങള്‍: തമീം, ത്വാഹ.
Content Highlights: ksrtc accident death at kasaragod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..