തേവര കെഎസ്ആർടിസി ഡിപ്പോയിലെ എസി ലോ ഫ്ലോർ ബസുകൾ | Photo: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജൻറം എ.സി ലോ ഫ്ലോർ ബസുകൾ പൊളിക്കുന്നു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണ് തീരുമാനം. തേവരയിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണം പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
2018 മുതൽ 28 ലോഫ്ലോർ എ.സി ബസുകളാണ് തേവരയിൽ കിടന്നിരുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇതിൽ 10 എണ്ണമാണ് സ്ക്രാപ് ചെയ്യുക. മറ്റു 18 എണ്ണം വീണ്ടും ഉപയോഗിക്കാം എന്നാണ് തീരുമാനം. സ്ക്രാപ് ചെയ്യാൻ തീരുമാനിച്ച ബസുകൾ ഏതാണ്ട് 11 വർഷത്തെ പഴക്കമുണ്ട്. ലോ ഫ്ലോർ ബസുകളുടെ കാലാവധി 11 വർഷമാണ്.
ഇത്തരം ബസുകൾ എന്തുകൊണ്ടാണ് കൂട്ടിയിട്ടിരിക്കുന്നതെന്നും ഇത് വിറ്റുകൂടെയെന്നും ഹൈക്കോടതി കെഎസ്ആർടിസി മാനേജ്മെന്റിനോട് ആരാഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും 28 ബസുകൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ പഠനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 10 ബസുകൾ സ്ക്രാപ് ചെയ്യാനും ബാക്കി 18 ബസുകൾ നന്നാക്കി ഉപയോഗിക്കാനും തീരുമാനിച്ചിരിക്കുന്നത്.
Content Highlights: KSRTC AC low-floor buses set to be scrapped
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..