ശമ്പളമില്ലെങ്കിലും കൈയ്യിലെ കാശുകൊണ്ട് 'മിന്നലി'ന് എണ്ണയടിച്ചു; ജീവനക്കാർക്ക് യാത്രക്കാരുടെ കൈയ്യടി


അരവിന്ദ് സി. പ്രസാദ്

പ്രതീകാത്മകചിത്രം| Photo: Mathrubhumi

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞമാസത്തെ ശമ്പളം ഇതുവരെ കിട്ടിയില്ലെങ്കിലും യാത്രക്കാര്‍ പെരുവഴിയിലാകുമെന്നായപ്പോള്‍ ജീവനക്കാര്‍ ഒന്നുമോര്‍ത്തില്ല. കൈയിലുള്ളതെടുത്ത് വണ്ടിക്ക് എണ്ണയടിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ ബത്തേരി -തിരുവനന്തപുരം മിന്നല്‍ സൂപ്പര്‍ ഡീലക്‌സില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായി ജോലി ചെയ്യുന്ന പുല്പള്ളി ചാമപ്പാറ സ്വദേശികളായ ടി.എസ്. സുരേഷും, സി.ജി. സിനീഷുമാണ് യാത്രക്കാരുടെ 'ഹീറോ' ആയത്.

ബത്തേരിയില്‍നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് പോയത്. ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചിരുന്നു. പക്ഷേ, തിരിച്ച് ബത്തേരിയിലേക്കെത്താന്‍ വീണ്ടും ഡീസല്‍ അടിക്കേണ്ടി വന്നു. തിരുവനന്തപുരം ഡിപ്പോയിലെ പമ്പിലെത്തിയെങ്കിലും ഡീസല്‍ തീര്‍ന്നെന്നായിരുന്നു മറുപടി. ഇതോടെ സര്‍വീസ് എങ്ങനെ നടത്തുമെന്നായി. 33 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോയില്‍നിന്ന് ഡീസലടിക്കാമെന്നുറപ്പിച്ചു. കൊട്ടാരക്കര ഡിപ്പോയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഡീസലുണ്ടെന്നും അറിഞ്ഞു. പക്ഷേ, ബസ് കൊട്ടാരക്കര ഡിപ്പോയിലെത്തിയപ്പോളേക്കും അവിടെ ഡീസല്‍ തീര്‍ന്നു. സ്വകാര്യ പമ്പില്‍പോയി ഇന്ധനം നിറയ്ക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ടിക്കറ്റുകള്‍ അധികവും ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്നതിനാല്‍ കണ്ടക്ടറുടെ പക്കല്‍ പണം കുറച്ചേയുണ്ടായിരുന്നുള്ളൂ. ഡീസല്‍ അടിക്കാതെ യാത്ര തുടരാനാവില്ല. ട്രിപ്പ് മുടക്കിയാല്‍ ബസിലെ യാത്രക്കാര്‍ പെരുവഴിയിലാകും. ഇതോടെയാണ് സുരേഷും സിനീഷും സ്വന്തം പണമെടുത്ത് ഡീസലടിക്കാന്‍ തീരുമാനിച്ചത്.

കൊട്ടാരക്കരയിലെ സ്വകാര്യപമ്പില്‍നിന്ന് 10,000 രൂപയ്ക്ക് 104.34 ലിറ്റര്‍ ഡീസല്‍ അടിച്ച് ബസ് യാത്രതുടര്‍ന്നു. സര്‍വീസ് മുടക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളില്‍ നിറയെ.

Content Highlights: ksrtc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented