തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.വിജിലന്‍സ് റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനും സര്‍ക്കാരിനും വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. 

തോമസ് ഐസക് പരിണിതപ്രജ്ഞനായ ഒരു ധനശാസ്ത്രജ്ഞന്‍ കൂടിയാണ്. കാര്യങ്ങള്‍ വളരെ ഭംഗിയായിട്ട് അറിയുന്ന ആളാണ്. മാധ്യമങ്ങള്‍ എന്തെങ്കിലും ചോദിച്ചപ്പോള്‍ അതിനനുസരിച്ച് അദ്ദേഹം മറുപടി പറഞ്ഞിരിക്കാമെന്നും ശൈലജ പറഞ്ഞു.

ഐസക് പറഞ്ഞതില്‍ എന്തെങ്കിലും വീഴ്ചയുണ്ടെന്നോ തെറ്റുണ്ടന്നോ പറയാന്‍ താന്‍ ആളല്ല.സര്‍ക്കാരിനുള്ളില്‍ വലിയ പ്രശ്‌നമാണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് മുഖ്യമന്ത്രി ശക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Content Highlights:  KSFE Vigilance Raid; Isaac and the government - KKShailaja