തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാല്  മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ക്യാഷ് കൗണ്ടറുകള്‍ തുറക്കുന്നതോടെ അവയ്ക്ക് മുന്നില്‍ തിരക്കുണ്ടാകുന്നത് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. 

ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസുകളില്‍ എത്താതെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്. അത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗമുക്തി | Read More..

അതിഥി തൊഴിലാളികളുടെ യാത്ര: ബസ്സ് മാര്‍ഗം പ്രായോഗികമല്ല; ട്രെയിന്‍ ആവശ്യം ഉന്നയിച്ചു- മുഖ്യമന്ത്രി | Read More..

കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു | Read More..

കേരളത്തിനു പുറത്തുള്ളവര്‍ ബന്ധുക്കളെ കാണാനായി ഈ സന്ദര്‍ഭം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി | Read More..

സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നു- മുഖ്യമന്ത്രി | Read More..

വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും | Read More..

4 പുതിയ ഹോട്ട്സ്പോട്ടുകള്‍, മാസ്‌ക് ധരിക്കാത്തതിന് 954 കേസ്  | Read More..

 

Content Highlights:  KSEB will reopen its cash counters from May 4