നാട്ടിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് വാങ്ങിമടങ്ങിയ KSEB ജീവനക്കാരന്‍ ബൈക്കപകടത്തിൽ മരിച്ചു


വി. ഷിബുരാജ്

കൂറ്റനാട്: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിലെ സ്ഥിരം അപകടമേഖലയായ ഞാങ്ങാട്ടാരി മാട്ടായ ഇറക്കത്തില്‍ ചരക്കുലോറിയിടിച്ച് ബൈക്ക് യാത്രികനായ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്‍ മരിച്ചു. കെ.എസ്.ഇ.ബി. പടിഞ്ഞാറങ്ങാടി സെക്ഷനിലെ ലൈന്‍മാന്‍ കൊല്ലം കോട്ടത്തലസ്വദേശി ഷാബുഭവനില്‍ വി.ഷിബുരാജാണ് (42) മരിച്ചത്.

അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെപോയി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. രണ്ടരവര്‍ഷമായി കെ.എസ്.ഇ.ബി.യുടെ പടിഞ്ഞാറങ്ങാടി സെക്ഷനില്‍ ജോലിചെയ്യുന്ന ഇദ്ദേഹം നാട്ടിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പട്ടാമ്പി ഡിവിഷന്‍ ഓഫീസില്‍നിന്ന് വാങ്ങി മടങ്ങുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഷിബുരാജിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

ലോറി അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അരമണിക്കൂറോളം റോഡില്‍ക്കിടന്ന മൃതദേഹം തൃത്താല പോലീസെത്തിയാണ് പട്ടാമ്പി താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്. തൊട്ടടുത്ത വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ ചരക്കുലോറിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വാഹനം കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛന്‍: വിജയന്‍. അമ്മ: സൗദാമിനി. സഹോദരങ്ങള്‍: ഷാബുരാജ്, ഷീബ.

Content Highlights: kseb employee dies in bike accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented