വൈദ്യുതി ബില്‍ അടിച്ചില്ല; കോഴിക്കോട് വിദ്യാഭ്യാസ ഓഫീസുകളുടെ ഫ്യൂസ് ഊരി


ഡി.ഡി.ഇ. ഓഫീസിൽ ജനറേറ്റർ ഉള്ളതിനാൽ പ്രശ്നം ബാധിച്ചില്ല

വൈദ്യുതി ബില്ലിൽ കുടിശ്ശിക വന്നതിനെത്തുടർന്ന് കോഴിക്കോട് ഡി.ഇ.ഒ. ഓഫീസിൽ ഫ്യൂസ് അഴിച്ചപ്പോൾ മൊബൈൽ വെളിച്ചത്തിൽ ജോലിചെയ്യുന്നവർ

കോഴിക്കോട് : വൈദ്യുതിബിൽ ഇനത്തിൽ വൻകുടിശ്ശികയുണ്ടായതിനെത്തുടർന്ന് കോഴിക്കോട്ടെ രണ്ട് പ്രധാന വിദ്യാഭ്യാസ ഓഫീസുകളുടെയും കണക്‌ഷൻ തിങ്കളാഴ്ച കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു. ഡി.ഡി.ഇ. ഓഫീസിന്റെയും ഡി.ഇ.ഒ. ഓഫീസിന്റെയും ഫ്യൂസാണ് ഊരിയത്. ഒരാഴ്ച മുമ്പ് ഫ്യൂസ് ഊരുകയും കുടിശ്ശിക തീർക്കാമെന്ന ഉറപ്പിന്മേൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച കുടിശ്ശിക തീർക്കുമെന്നായിരുന്നു അന്ന് നൽകിയിരുന്ന ഉറപ്പ്. പക്ഷേ, തിങ്കളാഴ്ചയാണ് സർക്കാരിൽ നിന്ന് അലോട്‌മെന്റ് ലഭിച്ചത്. അതിനാൽ ചാർജ് അടയ്ക്കാനായില്ല. 11 മാസമായുള്ള കുടിശ്ശികയാണ് ഡി.ഡി.ഇ. ഓഫീസ് അടയ്ക്കാനുള്ളത്. 1,56,956 രൂപയാണ് ചാർജിനത്തിൽ കുടിശ്ശിക. പലിശയും പിഴയും ചേർന്ന് അത് 1,94,699 രൂപയായി. 5498 രൂപയാണ് ഡി.ഇ.ഒ. ഓഫീസിന്റെ കുടിശ്ശികയെന്ന് ഡി.ഇ.ഒ. കെ.പി. ധനേഷ് പറഞ്ഞു.



ഡി.ഡി.ഇ. ഓഫീസിൽ ജനറേറ്റർ ഉള്ളതിനാൽ പ്രശ്നം ബാധിച്ചില്ല. ഡി.ഇ.ഒ. ഓഫീസിൽ ഫാനും ലൈറ്റും പ്രവർത്തിപ്പിക്കാനാകാതെ ജീവനക്കാർ വീർപ്പുമുട്ടി. അവിടെ ഇൻവെർട്ടർ കംപ്യൂട്ടർ നെറ്റ്‍വർക്കിന് മാത്രമേയുള്ളൂ. കൂടുതൽ ദിവസം വൈദ്യുതി മുടങ്ങിയാൽ ഓൺലൈൻ ജോലികളും പരീക്ഷകളും മറ്റും തടസ്സപ്പെടും.

മൂന്നുദിവസത്തിനകം കുടിശ്ശിക തീർത്തുകൊള്ളാമെന്ന ഉറപ്പിന്മേൽ വൈകുന്നേരത്തോടെ രണ്ട് ഓഫീസുകളിലെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങളുടെയെല്ലാം ഫ്യൂസ് ഊരണമെന്ന് കെ.എസ്.ഇ.ബി. കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് സീനിയർ സൂപ്രണ്ട് പറഞ്ഞു.

Content Highlights: kseb dde office kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented