വൈദ്യുതി ഭവന്‍ 'വളഞ്ഞാലും' ബോര്‍ഡോ ചെയര്‍മാനോ വളയില്ല- ബി. അശോക് 


ആര്‍ ശ്രീജിത്ത്| മാതൃഭൂമി ന്യൂസ് 

ബി. അശോക്| Image: Screengrab| Mathrubhumi news

തിരുവനന്തപുരം: സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബി. അശോക്. സ്ഥലം മാറ്റിയത് ബോര്‍ഡിന്റെ സുചിന്തിതമായ തീരുമാനം. കുറ്റം സമ്മതിച്ചുള്ള അപേക്ഷയില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് എടുത്തതെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും അശോക് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

നടപടി നേരിട്ടവര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കേഡറിലുള്ളവരാണ്. അവരുടെ വേക്കന്‍സി എറൈസ് ചെയ്തപ്പോള്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളതു പോലെ, നിലവില്‍ ജോലി ചെയ്തിരുന്ന ജില്ലയ്ക്ക് പുറത്തേക്ക് ലഭ്യമായ ആദ്യ വേക്കന്‍സിയിലേക്കാണ് നല്‍കിയിരിക്കുന്നത്. എന്നു പറഞ്ഞാല്‍, സസ്‌പെന്‍ഷനിലായ ആദ്യത്തെ വ്യക്തിക്ക് തൊട്ടടുത്ത ജില്ലയിലാണ് പോസ്റ്റിങ് നല്‍കിയിരിക്കുന്നത്. അതും സുപ്രധാന പദവിയായ ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പദവിയാണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ആള്‍ക്കും തൊട്ടടുത്ത ജില്ലയിലെ ഏറ്റവും എറൈസിങ് ആയ പൊസിഷനാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് സസ്‌പെന്‍ഷനിലായ ആള്‍ക്കും ഏറ്റവും അടുത്ത ജനറേഷന്‍ സര്‍ക്കിളാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്ക് വ്യക്തിപരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് പറയാന്‍ പറ്റില്ല. അക്കാര്യത്തില്‍, കമ്പനി അവരുടെ താല്‍പര്യത്തിലാണ് നടപടി എടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ അതില്‍ ഭേദഗതി എന്ന ആവശ്യത്തിന് പ്രസക്തിയില്ല- അശോക് പറഞ്ഞു.

ഭീഷണിപ്പെടുത്തിയും ദുരാരോപണം ഉന്നയിച്ചും ഒന്നും മാറ്റാന്‍ കഴിയില്ലെന്നും അശോക് പറഞ്ഞു. ആര് വൈദ്യുതി ഭവന്‍ വളഞ്ഞാലും കെ.എസ്.ഇ.ബിയോ ചെയര്‍മാനോ വളയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്‍കേണ്ട നീതി സസ്‌പെന്‍ഷനില്‍ ആയവര്‍ക്ക് കൊടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ അവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം, നേരത്തെ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണം എന്നുള്ളതാണ്. സി.പി.എം. നേതൃത്വത്തില്‍നിന്ന് എ.കെ. ബാലന്‍ അടക്കം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ബി. അശോക് വ്യക്തമാക്കുന്നത്. കാരണം, 2006 മുതലുള്ള ബോര്‍ഡിന്റെ കീഴ്‌വഴക്കം ഇതാണ്. മാത്രമല്ല, മോശം പെരുമാറ്റം നടത്തിയ ആളുകളെ സസ്‌പെന്‍ഡ് ചെയ്ത ശേഷം തിരിച്ചെടുക്കുമ്പോള്‍ പാലിക്കേണ്ട യഥാര്‍ഥചട്ടങ്ങളൊന്നും ഇപ്പോള്‍ പാലിച്ചിട്ടില്ല. അപേക്ഷ പരിഗണിച്ച് അനുഭാവപൂര്‍ണമായ നടപടിയാണ് എടുത്തത്. ഏറ്റവും അടുത്തുള്ള സ്ഥലങ്ങളിലാണ് നിയമനം നല്‍കിയത്. അവര്‍ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അത് അന്വേഷണത്തെ ബാധിക്കും. ഇത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kseb chairman b ashok on officers assosiation strike and other allegations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented