KSEB-യില്‍നിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് യൂണിയന്‍ നേതാക്കള്‍ക്ക് പണികൊടുത്ത് ചെയര്‍മാന്‍


ബി. അശോക് | Photo - Mathrubhumi archives

തിരുവനന്തപുരം: കെഎസ്ഇബിയില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ബി.അശോക് സ്ഥലം മാറിപോകുന്നത് യൂണിയന്‍ നേതാക്കള്‍ക്ക് എട്ടിന്റെ പണി നല്‍കി. യൂണയന്‍ സംരക്ഷണം അതത് ജില്ലകളില്‍ മാത്രമാക്കി ബി.അശോക് ഉത്തരവിറക്കി. ഇതോടെ അച്ചടക്ക നടപടി നേരിട്ട് സ്ഥലംമാറ്റം കിട്ടിയ യൂണിയന്‍ നേതാക്കള്‍ക്ക് പഴയ സ്ഥലത്തേക്ക് തിരിച്ചുവരാനാകില്ല. യൂണിയന്‍ പ്രൊട്ടക്ഷനില്‍ ഭേദഗതി വരുത്തികൊണ്ടാണ് അശോക് ഉത്തരവിറക്കിയത്.

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. രാജന്‍ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍.

വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

ബി. അശോകുമായി സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിന് അസ്വാരസ്യമുണ്ടായിരുന്നു. അശോക് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ടിണ്ട് ഒരുകൊല്ലം മാത്രമേ ആയിട്ടുള്ളൂ. അതിനിടെ സ്വീകരിച്ച പല നടപടികളും യൂണിയനുകളെ പ്രകോപിപ്പിച്ചിരുന്നു. സി.പി.എമ്മിന്റെ ശക്തമായ സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണ് അശോകിനെ മാറ്റിയതെന്നാണ് സൂചന. ഇതിനിടെയാണ് യൂണിയന്‍ പ്രൊട്ടക്ഷനില്‍ ഭേദഗതി വരുത്തികൊണ്ട് അശോക് വിവാദ ഉത്തരവിറക്കിയിരിക്കുന്നത്.

Content Highlights: kseb-chairman-b-ashok-new-order-against-union-leaders

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022

Most Commented