കെ. എസ്. അരുൺകുമാർ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍. കെ.എസ്. അരുണ്‍കുമാര്‍ സി.പി.എം. സ്ഥാനാര്‍ഥി. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ജില്ലാ സെക്രട്ടറിയുമാണ്. കെ.എസ്. അരുണ്‍കുമാര്‍. കാക്കനാട് സെപ്സിലെ തൊഴിലാളി യൂണിയന്‍ നേതാവായ അരുണ്‍കുമാര്‍ കെ- റെയിലുമായി ബന്ധപ്പെട്ട മാധ്യമചര്‍ച്ചകളിലൂടെ ജനശ്രദ്ധ നേടിയിരുന്നു.
തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച കൂടിയാലോചിച്ച് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയിരുന്നു. ബുധനാഴ്ചത്തെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ഈ പേര് ചര്‍ച്ചചെയ്തു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ എല്‍ഡിഎഫ് നേതാക്കളുമായി സിപിഎം നേതൃത്വം നടത്തുന്ന ആശയവിനിമയത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
Content Highlights: KS Arun Kumar is CPM Candidate in in Thrikkakara
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..