വിദ്യാര്‍ഥികളെ ഉപയോഗിച്ച് ഗൂഢാലോചന നടന്നു; 'ജാതി' മാര്‍ക്കറ്റിങ്‌ ഉപകരണമാക്കി- ശങ്കര്‍ മോഹന്‍ 


ശങ്കർ മോഹൻ | ഫോട്ടോ: യു.എൻ.ഐ

കോട്ടയം: തനിക്കെതിരെ വിദ്യാര്‍ഥികളെ ഉപയോഗിച്ച് ഗൂഢാലോചന നടത്തിയതായി കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍. ജാതി ഒരു മാര്‍ക്കറ്റിങ്ങ് ടൂളായി ഉപയോഗിച്ചു. കെ. ജയകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്ന കാര്യം സര്‍ക്കാരാണു തീരുമാനിക്കേണ്ടത്. ഗൂഢാലോചനയ്ക്കു പിന്നിലുള്ളവരെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.

താന്‍ ജാതിചിന്ത മനസ്സില്‍ പോലുമില്ലാത്തയാളാണ്. ഇതിന്റെ പിന്നില്‍ ചിലരുണ്ട് അതു വ്യക്തമായി തനിക്കറിയാം. താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പിരിച്ചു വിട്ട ചിലരുണ്ട് അവര്‍ വിദ്യാര്‍ഥികളെ പിരിമുറുക്കി ജാതി കാര്‍ഡ് ഉപയോഗിച്ചു തനിക്കെതിരെ നീങ്ങിയതാണെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.

'അധ്യാപകരുടെ രാജി തീരെ പ്രതീക്ഷിച്ചില്ല. പക്ഷേ അവര്‍ സത്യത്തിന്റെ കൂടെ നില്‍ക്കുന്നവരാണ്. എന്നെ നോക്കിയല്ല അവര്‍ രാജി വെച്ചത്. എന്റെ മൂന്നു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ രാജി വെച്ചു. അതിന് കെ.ജയകുമാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുമായി ബന്ധമില്ല. റിപ്പോര്‍ട്ട് പുറത്തു വിടണോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. എന്റെ പേരിന്റെ കൂടെ ജാതിവാലില്ല. ആ രീതിയില്‍ ചിന്തിച്ചിട്ടുമില്ല, പ്രവര്‍ത്തിച്ചിട്ടുമില്ല. കേരളത്തില്‍ ജാതി ഏറ്റവും വില്‍പന സാധ്യതയുള്ള ആയുധമാണ്. വിദ്യാര്‍ഥികളെ കുറ്റം പറയില്ല. ഇതിനു പിന്നില്‍ മറ്റു ചിലരാണ്' ശങ്കര്‍ മോഹന്‍ പറയുന്നു.

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് അടച്ചിട്ട കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ 50 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ക്ലാസുകള്‍ ആരംഭിച്ചു. ഡീന്‍ ഉള്‍പ്പടെ അധ്യാപകര്‍ രാജി വച്ചതിനാല്‍ പൂര്‍ണതോതില്‍ ക്ലാസുകള്‍ പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുള്ള അധ്യാപകരായിരുന്നു രാജി വെച്ചത്.


Content Highlights: kr narayanan institute director shankar mohan on student protest in campus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented