പ്രിയ വര്‍ഗീസ് വിഷയം: സര്‍വകലാശാലയുടെ നഷ്ടമായ യശസ്സ് തിരികെപ്പിടിക്കണം - കെപിസിടിഎ


1. പ്രിയ വർഗീസ് 2. കണ്ണൂർ യൂണിവേഴ്‌സിറ്റി | Photo - Mathrubhumi archives

കണ്ണൂര്‍: പ്രിയ വര്‍ഗീസിന് അനധികൃതമായി നിയമനം നല്‍കാനുള്ള നീക്കത്തിലൂടെ നഷ്ടമായ കണ്ണൂര്‍ സര്‍വകലാശാലയുടെ യശ്ശസ്സ് തിരിച്ചുപിടിക്കണമെന്ന് കെപിസിടിഎ. പ്രിയ വര്‍ഗീസും, അവരെ സംരക്ഷിക്കുവാന്‍ തയ്യാറാവുന്ന ഇടതുപക്ഷവും,സര്‍വകലാശാല അധികാരികളും ഉത്തരമലബാറിലെ അക്കാദമിക മേഖലക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്നും സംഘടന പത്രക്കുറിപ്പിലൂടെആരോപിച്ചു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ ജോലിചെയ്യുന്ന പ്രിയ വര്‍ഗീസിന് അധ്യാപനമാണ് താല്പര്യമെങ്കില്‍ കേരളവര്‍മ്മ കോളേജില്‍ പോയി മലയാളം പഠിപ്പിച്ചാല്‍ പോരെ ? നീലേശ്വരം ക്യാംപസില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ നാഥനില്ലാത്ത അവസ്ഥയിലാക്കി എന്തിന് ഈ നാടകം കളിക്കുന്നു ? പ്രിയ വര്‍ഗീസ് നാടക പരമ്പരയിലൂടെ യൂണിവേഴ്സിറ്റി അധികാരികള്‍ സര്‍വകലാശാലയെ പൊതുമണ്ഡലത്തില്‍ അങ്ങേയറ്റം പരിഹാസ്യമാക്കുന്നത് നിര്‍ത്തി അതിന്റെ നഷ്ടപ്പെട്ട യശസ്സ് തിരിച്ചുപിടിക്കണം.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്ന ഡോ. ശ്രീകലയെ മാറ്റി തസ്തിക ഒഴിച്ചിട്ടു അസോസിയേറ്റ് പ്രൊഫസറായി ഡയറക്ടര്‍ ആകാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ തകര്‍ന്നത്. പ്രിയ വര്‍ഗീസിന് സര്‍വീസ് ബ്രേക്ക് ഉണ്ടാകാതിരിക്കാന്‍ ഡെപ്യൂറ്റേഷന്‍ ഈ മാസം ദീര്‍ഘിപ്പിച്ചു കൊടുത്തു. ഡയറക്ടര്‍പോസ്റ്റില്‍ജോയിന്‍ ചെയ്യാന്‍ അസോസിയേറ്റ് പ്രൊഫസര്‍ ആകണംഎന്നുള്ളതിനാലാണ്ഇങ്ങനെ നീങ്ങിയത്. ഗൂഡനീക്കം പാളിയപ്പോള്‍ പുതിയഡയറക്ടറെ ഭാഷഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുവന്നു വിവാദത്തില്‍നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്നു.വിദ്യാര്‍ഥികളെ പഠിപ്പിക്കുക എന്നതാണ് ആഗ്രഹമെങ്കില്‍ എന്തിനാണ് ഇത്തരത്തില്‍ നാടകം കളിക്കുന്നത്? കേരളവര്‍മ്മ കോളേജില്‍ പോയി പഠിപ്പിച്ചാല്‍ പോരെ എന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.

ഏകാധിപതി രീതിയില്‍ പെരുമാറുന്ന വൈസ് ചാന്‍സലര്‍ അധികാര ദുര്‍വിനിയോഗം നടത്തുമ്പോള്‍ അക്കാദമിക സമൂഹത്തിന് കണ്ണടച്ച് ഇരിക്കുവാന്‍ സാധിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അവസ്ഥ ശോചനീയമാണെന്ന് കണ്ണൂര്‍ മേഖലാ പ്രസിഡന്റ്ഡോ. ഷിനോ പി. ജോസ് ആരോപിച്ചു. തെറ്റായ നിയമോപദേശം തുടര്‍ച്ചയായി നേടുന്ന വൈസ് ചാന്‍സലര്‍ സര്‍വ്വകലാശാല ഫണ്ട്ധൂര്‍ത്തടിക്കുന്നുവെന്നും ഇ.എസ് ലത, പി പ്രജിത, വി. പ്രകാശ് എന്നിവര്‍ആരോപിച്ചു.

Content Highlights: kpcta, priya vargheese


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented