തിരുവനന്തപുരം: ഡി.സി.സി. പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയ്ക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയ കെപിസിസി മുൻ ജനറൽ സെക്രട്ടറിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. പാർട്ടി മുതിർന്ന നേതാവായ കെ.ശിവദാസൻ നായർക്കും കെ.പി.അനിൽ കുമാറിനുമെതിരേയാണ് കെ.പി.സി.സി. കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

പരസ്യ പ്രതികരണം നടത്തിയതിന് ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായുള്ള അറിയിപ്പും മതിയായ കാരണങ്ങളുണ്ടെങ്കിൽ 7 ദിവസത്തിനുള്ള രേഖാമൂലം സമർപ്പിക്കണമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

നിശ്ചിത സമയപരിധിക്കുള്ളിൽ രേഖാമൂലമുള്ള  വിശദീകരണം ലഭിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

Content Highlights:: KPCC send show cause to KP Anilkumar and Sivadasan Nair