വി ഡി സതീശനും കെ.സുധാകരനും | ഫോട്ടോ: വി ജെ അജി മാതൃഭൂമി
ന്യൂഡല്‍ഹി: കെ.പി.സി.സി പുന:സംഘടനയ്ക്ക് മുന്നോടിയായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലേക്ക്. ഗ്രൂപ്പ് വീതംവയ്പ്പ് ഒഴിവാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തിന്റെ ഭാഗമായാണ് നേതാക്കളുടെ വരവ്. എ.ഐ.സി.സി സെക്രട്ടറിമാരായ പി വിശ്വനാഥന്‍, ഐവാന്‍ ഡിസൂസ, പി വി മോഹന്‍ കുമാര്‍ എന്നിവര്‍ കേരളത്തിലെത്തും.
സംസ്ഥാനത്തി ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഇക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ അറിയിച്ചത്.
ജൂലൈ 31 വരെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
കെ.പി.സി.സി ഭാരവാഹികള്‍ക്കൊപ്പം ഡിസിസികള്‍ക്ക് പുതിയ നേതൃത്വത്തെയും പുതിയ ബ്ലോക്ക് ഭാരവാഹികളെയും തീരുമാനിക്കും.
കെ.പി.സി.സിക്ക് 51 അംഗ സമിതി മതിയെന്ന് നേരത്തേ രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമെടുത്തിരുന്നു. അടുത്തമാസം പകുതിയോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത.
Content Highlights: KPCC rvamp soon, AICC leaders to visit Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..