പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കെ.പി.സി.സി. ഭാരവാഹികളുടെ ചുമതലകള്‍ വിഭജിച്ചു. വി.ടി. ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസിന്റെയും ടി.യു. രാധാകൃഷ്ണന് ഓഫീസിന്റെയും ചുമതലകള്‍ നല്‍കി.
മറ്റുള്ളവരുടെ പേരും ചുമതലകളും: എന്‍. ശക്തന്‍ (രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഗതന്‍), വി.ജെ. പൗലോസ് (കര്‍ഷക കോണ്‍ഗ്രസ്), വി.പി. സജീന്ദ്രന്‍ (മഹിളാ കോണ്‍ഗ്രസ്, ദേവസ്വംബോര്‍ഡ്), കെ. ജയന്ത് (കെ.പി.സി.സി. പ്രസിഡന്റിനൊപ്പം), കെ.പി. ശ്രീകുമാര്‍ (തിരുവനന്തപുരം), പഴകുളം മധു (കൊല്ലം), എം.എം. നസീര്‍ (പത്തനംതിട്ട), മര്യാപുരം ശ്രീകുമാര്‍ (ആലപ്പുഴ), എം.ജെ. ജോബ് (കോട്ടയം), ജോബി സെബാസ്റ്റ്യന്‍ (ഇടുക്കി), എസ്. അശോകന്‍ (എറണാകുളം), എ.എ. ഷുക്കൂര്‍ (തൃശ്ശൂര്‍), ബി.എ. അബ്ദുള്‍ മുത്തലിബ് (പാലക്കാട് ), പി.എ. സലീം (മലപ്പുറം), കെ.കെ. എബ്രഹാം (കോഴിക്കോട്), ആലിപ്പറ്റ ജമീല (വയനാട്), പി.എം. നിയാസ് (കണ്ണൂര്‍), സോണി സെബാസ്റ്റ്യന്‍ (കാസര്‍കോട്), ജി.എസ്. ബാബു (സേവാദള്‍), ആര്യാടന്‍ ഷൗക്കത്ത് (സംസ്‌കാര സാഹിതി), ദീപ്തി മേരി വര്‍ഗീസ് (മാധ്യമം), പ്രൊഫ. കെ.എ. തുളസി (യൂണിറ്റ് മാനേജ്മെന്റ് സിസ്റ്റം), കെ.എ. ചന്ദ്രന്‍ (ഐ.എന്‍.ടി.യു.സി.), ജി. സുബോധന്‍ (തദ്ദേശസ്ഥാപനങ്ങള്‍).
ബി.ബി.സി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കി കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ അനില്‍ ആന്റണിക്ക് പകരക്കാരനായി ഡോ. പി. സരിനെ നിയമിച്ചു. ഡിജിറ്റല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോറത്തിന്റെ കണ്‍വീനറായാണ് നിയമനം. ഡിജിറ്റല്‍ മീഡിയയുടെ ഭാരവാഹിത്വം കെ.പി.സി.സി. ഭാരവാഹി എന്ന നിലയില്‍ വി.ടി. ബല്‍റാമിനാണ് നല്‍കിയിരിക്കുന്നത്.
Content Highlights: kpcc responsibilities divided
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..