തിരുവനന്തപുരം: അപാകതകള്‍ മാത്രമുള്ളതും കാലഹരണപ്പെട്ടതുമായ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയ ഇടതുമുന്നണിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. 2015 ലെ വോട്ടര്‍പട്ടിക തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അടിസ്ഥാനമാക്കണ്ടെന്ന വിധിയെ ജനാധിപത്യ ബോധമുള്ള എല്ലാവരും സ്വാഗതം ചെയ്യുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
2015 ലെ വോട്ടര്‍ പട്ടികയില്‍ ഉറച്ച് നിന്നുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാരും ഉദോഗസ്ഥരും സി.പി.എമ്മും ശ്രമിച്ചത്. ജനാധിപത്യതത്വങ്ങളെ ലംഘിച്ച് മുന്നോട്ട് പോയ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയ കോടതി വിധി. വോട്ടവകാശം പൗരന്റെ മൗലികാവകാശമാണ്. അത് ശരിയായി ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്ന പരാജയ ഭീതിയാണ് സംസ്ഥന സര്‍ക്കാരിനും സി.പി.എമ്മിനും. വോട്ടര്‍മാരുടെ ന്യായമായ അവകാശത്തിനായി കോടതിയില്‍ കോണ്‍ഗ്രസിനുവേണ്ടി നിയമപോരാട്ടം നടത്തിയ മുതിര്‍ന്ന അഭിഭാഷകന് റ്റി.ആസിഫ് അലിയെ അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
Content Highlights: KPCC President Mullapally Ramachandran reacting on High Court verdict on cancellation of voters list
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..