തിരുവനന്തപുരം: പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍. വടകര ഓര്‍ക്കാട്ടേരിയില്‍ സി.പി.എം നടത്തിയ ആക്രമണം പോലീസ് ഒത്താശ അരങ്ങേറിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 

സിപിഎം പ്രവര്‍ത്തകര്‍ ആര്‍എംപി നേതാക്കളുടെ വീട് തകര്‍ക്കുകയും ബോംബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിക്കുകയും ചെയ്തിട്ടും ഇത് തടയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ആര്‍എംപി പ്രവര്‍ത്തതകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച ഹസ്സന്‍, അധികാരത്തിന്റെ തണലില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണ പരമ്പര നടത്തുകയാണെന്നും പറഞ്ഞു. 

ആര്‍എംപി നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ എം.എം. ഹസ്സന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

എതിരാളികളെ ഇല്ലാതാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് സിപിഎമ്മും ആര്‍എസ്എസ് നടപ്പാക്കുന്നത്. എന്നാല്‍, കൊയിലാണ്ടിയില്‍ സിപിഎമ്മും ആര്‍എസ്എസും നടത്തുന്ന ആക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.