ഞങ്ങളുടെ കുട്ടികളെ ചവിട്ടിയതിന് ജയരാജനോട് പകരം ചോദിക്കും - സുധാകരന്‍


കെപിസിസി ആസ്ഥാനം അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം നാളെ കരിദിനമായി ആചരിക്കുമെന്നും സുധാകരന്‍

കെ.സുധാകരൻ,ഇ.പി.ജയരാജൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതിന് ജയരാജനോട് പ്രതികാരം ചോദിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

ഒരു മുഖ്യമന്ത്രി കള്ളക്കടത്ത് കേസില്‍ പ്രതിയായി അപമാനിതനായി നില്‍ക്കുമ്പോള്‍ ജനാധിപത്യപരമായി പ്രതിഷേധം നടത്താനുള്ള അവകാശം കോണ്‍ഗ്രസിന് ഇല്ലേയെന്ന് കെ.സുധാകരന്‍ ചോദിച്ചു.

'ഞങ്ങളുടെ രണ്ടു കുട്ടികളെ വിമാനത്തില്‍ അടിച്ച് ബൂട്ടിട്ട് ചവിട്ടി, ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചിരിക്കുകയാണ് അവരെ. ഇ.പി.ജയരാജന്‍ നേരിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. കൈയാങ്കളി കളിച്ചതും അക്രമം കാണിച്ചതും ജയരാജനാണ്. ഞങ്ങള്‍ ഇതുവരെ അക്രമത്തിന്റെ പാതയിലേക്ക് പോയിട്ടില്ല. ഞങ്ങള്‍ക്ക് പൊളിക്കാന്‍ പറ്റിയ സിപിഎമ്മിന്റെ ഓഫീസ് കേരളത്തിലുടനീളം ഉണ്ട്. കെപിസിസി ആസ്ഥാനം വന്ന് അക്രമിച്ചത് സിപിഎമ്മാണ്. ആരാണ് ആക്രമണം നടത്തുന്നതെന്ന് ജനം വിലയിരുത്തട്ടെ.

ഞങ്ങള്‍ ഇതുവരെ സമാധാനമായിട്ടാണ് പോയിട്ടുള്ളത്. നാളെയും അങ്ങനെ തന്നെയായിരിക്കും. പക്ഷേ ജയരാജനോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ചവിട്ടി ഉരുട്ടിയിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറുപ്പക്കാരായ കുട്ടികളുടെ വികാരമാണ്. തടഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് പരിമധികളുണ്ടാകും. അവരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തില്‍ അക്രമമുണ്ടായാല്‍ ഞങ്ങള്‍ അതിന് ഉത്തരവാദിയാകില്ലെന്ന് സിപിഎമ്മിനെ ഓര്‍മിപ്പിക്കുന്നു' സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരസ്പരം ഓഫീസ് പൊളിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അന്തസ്സിന് ചേര്‍ന്നതല്ല. സിപിഎം അക്രമവുമായി മുന്നോട്ട് പോയാല്‍ ആത്മരക്ഷാര്‍ത്ഥം പ്രതികരിക്കേണ്ടവരും. അത്തരം സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ല. ഞങ്ങള്‍ സമാധാനത്തോടെയാണ് പ്രതിഷേധങ്ങളത്രയും നടത്തിവരുന്നതെന്ന്. കെപിസിസി ആസ്ഥാനം അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം നാളെ കരിദിനമായി ആചരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Content Highlights: kpcc president k sudhakran about flight-protest against cm pinarayi-ep jayarajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented