കെപിസിസി കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ വകുപ്പിന്റെ വിടവുകള്‍ നികത്തുമെന്ന് മുല്ലപ്പള്ളി


കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നു |ഫോട്ടോ:twitter.com|MullappallyR

തിരുവനന്തപുരം: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യ സംവിധാനങ്ങളിലെ വിടവുകള്‍ പരിഹരിക്കുന്ന സംരംഭങ്ങളുടെ ഭാഗമായിട്ടായിരിക്കും കെപിസിസി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തടസപ്പെടുത്താതെയും പരമാവധി പിന്തുണയ്ക്കുന്ന രീതിയിലും ആയിരിക്കും പ്രവര്‍ത്തനങ്ങളെന്നും മുല്ലപ്പള്ളി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

എഐസിസി നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡോ.എസ്എസ് ലാലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഡോക്ടര്‍മാരുടെ സേവനം കെപിസിസി കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.


മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

കോവിഡ് രണ്ടാംതരംഗത്തെ നേരിടാനും ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുന്നതിനുമായി എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.ഡോ.എസ്എസ് ലാലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഡോക്ടര്‍മാരുടെ സേവനം കെപിസിസി കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാണ്.കെപിസിസി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരനാണ് കണ്‍ട്രോള്‍ റൂമിന്റെ ഏകോപന ചുമതല.കെപിസിസി സെക്രട്ടറി ജോണ്‍ വിനേഷ്യസിനെ കണ്‍ട്രോള്‍ റൂമിന്റെ സഹായത്തിനും ചുമതലപ്പെടുത്തി.
കോവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.ഇക്കാര്യം താന്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയതാണ്.കോവിഡിന്റെ രണ്ടാംതരംഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.ഇത് എത്രയും വേഗം പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷം രോഗികളാണ് ഉണ്ടാകുന്നത്.ഇത് ആശങ്കാജനകമാണ്.കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലെ കുറവാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത്.ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം ആക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടതാണ്.അത് മുഖവിലയ്ക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.കഴിഞ്ഞ ദിവസങ്ങളില്‍ മാസ് പരിശോധനയുടെ ഭാഗമായി ടെസ്റ്റുകള്‍ ഒരു ലക്ഷം നടത്തിയപ്പോള്‍ നമ്മുക്ക് 18000 രോഗികളെ കണ്ടെത്താന്‍ സാധിച്ചു.ഇത് സമ്പര്‍ക്ക വ്യാപനത്തിലേക്ക് വിരല്‍ചൂണ്ടുന്ന കണക്കാണ്.കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 72234 പുതിയ രോഗികളാണ് ഉണ്ടായത്.കോവിഡ് പ്രതിരോധ വാക്സിനേഷന്റെ കാര്യത്തിലും ആശങ്കയുണ്ട്.സംസ്ഥാനത്ത് ഇനി ശേഷിക്കുന്നത് 2 ലക്ഷം വാക്സിനുകളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തമായി ഇടപെടണം.ഐസിയു,വെന്റിലേറ്ററുകള്‍,കിടക്കള്‍ എന്നിവയുടെ ക്ഷാമം പരിഹരിക്കാനും നടപടി ഉണ്ടാകണം.കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കണം.ആവശ്യമെങ്കില്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം.വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണം.

ആരോഗ്യ സംവിധാനങ്ങളിലെ വിടവുകള്‍ പരിഹരിക്കുന്ന സംരംഭങ്ങളുടെ ഭാഗമായിട്ടായിരിക്കും കെപിസിസി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തടസപ്പെടുത്താതെയും പരമാവധി പിന്തുണയ്ക്കുന്ന രീതിയിലും ആയിരിക്കും പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ താല്‍പര്യക്കുറവും ഏകോപനമില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ആരോഗ്യ വിദഗ്ധരുടെ പിന്തുണയോടെ കെപിസിസി കണ്‍ട്രോള്‍റൂം തുറക്കുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന ഒരു ടീം കെ.പി.സി.സി ഓഫീസില്‍ പ്രവര്‍ത്തിക്കും.
കോവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതു മുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ കണ്‍ട്രോള്‍റൂം സഹായങ്ങള്‍ നല്‍കും. നവ സമൂഹമാദ്ധ്യമങ്ങള്‍ ഇതിനായി പരമാവധി ഉപയോഗിക്കും. കോവിഡിനെ പറ്റിയുള്ള ഏറ്റവും പുതിയ ശാസ്ത്ര വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകും. കോണ്‍ഗ്രസിന്റെ പോഷക സംഘടനകളായ മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, സേവാദള്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ്, പെന്‍ഷനേഴ്സ് അസോസ്സിയേഷന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കും.എല്ലാ ഡിസിസി ഓഫീസുകളിലും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും ജില്ലാ പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented