കെ.പി. ഉമ്മർ മാധ്യമ പുരസ്കാരം അഭിലാഷ് നായർക്ക്


അഭിലാഷ് നായർ

ലയാള ചലച്ചിത്ര സൗഹൃദവേദി കെ.പി. ഉമ്മർ മാധ്യമ പുരസ്കാരം മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ അഭിലാഷ് നായർക്ക്. ഡോക്യുമെന്ററി വിഭാഗത്തിലാണ് പുരസ്കാരം. കരിപ്പൂർ വിമാനത്താവള ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിന് തയ്യാറാക്കായ വാർത്താധിഷ്ഠിത ഡോക്യുമെന്ററിക്കാണ് പുരസ്കാരം. ഒക്ടോബർ 29-ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അവാർഡ് സമ്മാനിക്കും.

ചലച്ചിത്ര നിർമ്മാതാവും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ഡോക്ടർ എൻ.എം. ബാദുഷ, അഭിനയമേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര ടെലിവിഷൻ നാടകനടനും നാടക സംവിധായകനുമായ വിജയൻ വി. നായർ, ചലച്ചിത്ര ടെലിവിഷൻ നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമായ നൗഷാദ് ഇബ്രാഹിം, ചിത്രകാരനും എഴുത്തുകാരനുമായ ഇ. സുധാകരൻ, സപര്യ കലാക്ഷേത്ര പ്രിൻസിപ്പലും ഗായികയും സംഗീതാധ്യാപികയുമായ രജനി പ്രവീൺ എന്നിവർ പ്രതിഭാ പുരസ്കാരങ്ങൾക്കർഹരായി.രജനി സുരേഷ് (മികച്ച കഥാസമാഹാരം: പേരയ്ക്കാമരം), ടി.പി.ഭാസ്കരൻ (ആത്മകഥ: ഒരു ദളിതന്റെ ആത്മകഥ), തച്ചിലോട്ട് നാരായണൻ (ചരിത്ര ഗവേഷണ പഠനഗ്രന്ഥം: കാണിക്കാരും അമ്പെയ്ത്തും), ഉഷ സി നമ്പ്യാർ (കവിതാസമാഹാരം: ആരായിരുന്നവർ?), എ.വി.ഫർദിസ് (കെ.പി.ഉമ്മർ വിവിധ പ്രസിദ്ധീകരണങ്ങളിലെഴുതിയ ലേഖനസമാഹാരം 'ഓർമ്മകളുടെ പുസ്തകം' എഡിറ്റർ), ദീപ്തിഷ് കൃഷ്ണ (ടെലിവിഷൻ അഭിമുഖം: നഞ്ചിയമ്മയുടെ പാട്ടും ഓണവും ജീവിതവും; നമത് ഓണം - മനോരമ ന്യൂസ്), അഭിലാഷ് നായർ (ന്യൂസ് ഡോക്യുമെന്ററി: കരിപ്പൂർ വിമാനാപകടം ഒന്നാം വാർഷികം - മാതൃഭൂമി ന്യൂസ്), എ.സി.വി. ജില്ലാവാർത്തകൾ ബ്യൂറോ ചീഫ് വി.വി.സഞ്ചീവ്, സമഗ്ര ഓൺലൈൻ അവതാരകനും എം.ഡി.യുമായ ആർജെ കൈലാസ്, എ.രാജേഷ് (ആൽബം സംവിധായകൻ: തുമ്പപ്പൂ), പ്രശാന്ത് ചില്ല (ഷോർട്ട് ഫിലിം സംവിധായകൻ - മഞ്ചാടി) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

ഒക്ടോബർ 29-ന് കോഴിക്കോട് അളകാപുരി ഹോട്ടലിൽ വെച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ, ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധര‍ൻ, ചലച്ചിത്ര നിർമ്മാതാവും സംവിധായകനും ജൂറി ചെയർമാനുമായ പ്രൊഫസർ സമദ് മങ്കട എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും.

Content Highlights: kp ummer award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented