മറ്റൊരു ലോകത്തിനി സന്ധിക്കാം


കെ.പിസുധീര

ലളിത ഡോക്ടർക്കൊപ്പം ലേഖിക

പ്രിയപ്പെട്ടവളെ,

എനിക്കറിയാം ഒന്നുമറിയാത്തവളെപ്പോലെ കണ്ണുകളടച്ചു കിടക്കുകയാണെന്ന്. സ്‌നേഹിച്ചവരൊന്നും കാണാന്‍ വരുന്നില്ലെന്ന് പരിഭവമാണോ? ഞങ്ങളെല്ലാം അകം നൊന്ത് കരയുകയാണ് ഞങ്ങളുടെ സ്‌നേഹിതയെ ഒരു നോക്കു കാണാനാവാതെ ! നാടിന്റെ നിയമത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ലല്ലോ. പ്രിയങ്കരി - അങ്ങു തന്ന അനവദ്യസ്‌നേഹം ഞങ്ങള്‍ മറക്കുകയില്ല -ഉറപ്പുറ്റ ആ വ്യക്തിത്വവും മാതൃകയായ് മുമ്പിലുണ്ട്.

കര്‍മ രംഗത്തെ മികവിന് ലഭിച്ച പുരസ്‌കാരങ്ങള്‍, പ്രസംഗ വേദികള്‍ സ്ഥാനമാനങ്ങള്‍, എഴുതിയ കോളങ്ങള്‍, പുസ്തകങ്ങള്‍ എല്ലാറ്റിലുമുപരി താന്‍ വളര്‍ത്തി വലുതാക്കിയ ആശുപത്രി . ഇതെല്ലാം വിട്ട് എങ്ങോട്ടാണീ യാത്ര? സ്വന്തം സ്ഥാപനത്തിലെ പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളും സുഹൃത്തുക്കള്‍ക്കരികില്‍ എത്തുമ്പോള്‍ മറന്നിരുന്നുവല്ലോ. സ്വന്തം ചുമലില്‍ താങ്ങാവുന്നതിലധികം ഭാരമേറ്റി തളരുമ്പോള്‍ എന്നരി കില്‍ പരിഭവവുമായി എത്തിയിരുന്നു - എന്റെ അവസാനം വരെ സഹിക്കണം ഈ ടെന്‍ഷന്‍ എന്ന് പറയുമ്പോള്‍ - ഡോ.ക്ക് അതിന് അവസാനം ഇല്ലല്ലോ എന്ന് ഞാന്‍ തമാശ പറഞ്ഞിരുന്നല്ലോ.

'നിങ്ങളുടെ അടുത്ത് വന്നാല്‍ ഞാന്‍ എല്ലാം മറക്കും ' എന്നാണ് തിരിച്ച് പോകാന്‍ കാറില്‍ കയറുമ്പോള്‍ പറയുക.
നമുക്കിടയില്‍ ഉണ്ടായിരുന്ന സ്‌നേഹത്തിന്റെ വേരുകള്‍ അഗാധതയിലായിരുന്നു - മറ്റാരോടും പറയാത്തതെല്ലാം നാം പരസ്പരം പങ്ക് വെച്ചിരുന്നു. എന്റെ അക്ഷരങ്ങളെ അങ്ങേയറ്റം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു പ്രിയ സ്‌നേഹിത.തിരിച്ചും അങ്ങനെത്തന്നെ എന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. സ്വന്തം ആരോഗ്യം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുമ്പോഴും ആ മുഖം വാടിയില്ല. ഞങ്ങളോട് പഴയ പോലെ പുഞ്ചിരിച്ചു - തമാശ പറഞ്ഞു. രോഗികള്‍ക്ക് എന്നും പ്രിയങ്കരി ആയവളേ - അവരെങ്ങനെ സഹിക്കും ഈ വേര്‍പാട്. പൂജ്യത്തില്‍ നിന്ന് തുടങ്ങി ഒരു ആശുപത്രി വികസിപ്പിച്ചെടുത്തപ്പോള്‍ ഒരു പാട് പേര്‍ക്ക് ജോലി കൊടുക്കാമല്ലോ എന്ന് അങ്ങ് ആശ്വസിച്ചുവല്ലോ. മലബാര്‍ ഹോസ്പിറ്റലിലെ ഡോ.മാരും നഴ്‌സുമാരും മറ്റു ജോലിക്കാരും തങ്ങളുടെ പ്രിയപ്പെട്ട മാഡത്തിന്റെ കടന്നു പോക്ക് എങ്ങനെയാവോ സഹിക്കുക! 1978ല്‍ കോഴിക്കോട് വന്നത് മുതല്‍ വിശ്രമം എന്തെന്ന് ഈ ഡോ. അറിഞ്ഞിട്ടില്ലല്ലോ. 42 വര്‍ഷത്തെ നിരന്തര പരിശ്രമങ്ങള്‍.

മരുന്നിനേക്കാള്‍ ഫലം ചെയ്യും രോഗിക്ക് മന:ശക്തി എന്ന് രോഗികളെ പറഞ്ഞു പഠിപ്പിച്ച ഡോ. തന്നെ രോഗിണി ആയപ്പോള്‍ ആദ്യം തളര്‍ന്നു. പിന്നെ ഉയിര്‍ത്തെഴുന്നേറ്റു.ആറാഴ്ചക്കിടയില്‍ അഞ്ച് സര്‍ജറി. വേദന സഹിച്ചു. രോഗികള്‍ കാത്തു നില്‍ക്കുന്നു - അവരെ സാന്ത്വനിപ്പിക്കണം.അര്‍ബുദത്തോട് പൊരുതി.ആറു തവണ കീമോ. ഒരു വശത്ത് കൂടെ കീമോ കഴിഞ്ഞ് തളര്‍ന്ന് തകരുമ്പോഴും മറുവശത്ത് ചെന്ന് രോഗികളെ നോക്കും. മനോഹരമായ മുടിയിഴകള്‍ പൊഴിഞ്ഞു - ശരീരം ദുര്‍ബലമായി- കാലിന്റെ ബലം കുറഞ്ഞു. ഒമ്പത് വര്‍ഷമായി ആ ക്രൂര ശത്രുവുമായി യുദ്ധം ചെയ്യുന്നു. ഒടുവില്‍ അങ്കത്തട്ടില്‍ തളര്‍ന്നു വീണു.

നാം പരിചയമായിട്ട് എത്ര വര്‍ഷമായിക്കാണും! രണ്ടര പതിറ്റാണ്ട് - അതിനിടയില്‍ ഒന്നിച്ച് എത്രയെത്ര യാത്രകള്‍, എത്ര വേദികള്‍ എത്ര വിരുന്നുകള്‍ - എല്ലാ ഓര്‍മകളും തിക്കിത്തിരക്കി വന്ന് നെഞ്ചകം തകര്‍ക്കുന്നു.

എവിടേക്ക് തിരിഞ്ഞാലും സ്‌നേഹിത നല്‍കിയ പാരിതോഷിതങ്ങള്‍ - ഓരോ ഓണത്തിനും വിഷുവിനും കൊടുത്തയക്കുന്ന പുത്തന്‍ സാരികള്‍ - എല്ലാം ഈ വേര്‍പാടിന്റെ കണ്ണീരിന് വേണ്ടി ആയിരുന്നോ? പ്രിയങ്ക രീ- ഒന്നും മറന്നിട്ടില്ല. ഞങ്ങളുടെ സുഖത്തിലും ദുഃഖത്തിലും - വീട്ടിലെ ജനനത്തിലും മരണത്തിലും എല്ലാം കൂട്ടായി. സന്തോഷത്തില്‍ കൂടെ ചിരിച്ചും ദുഃഖത്തില്‍ കവിളത്തെ കണ്ണീര്‍ തുടച്ചും കൂടെ നിന്നതും മറക്കില്ല. മകള്‍ ഡോ.മിലിയും പേരക്കുട്ടി മാന്‍സിയും ഭര്‍ത്താവ് ഡോ. മണിയും ഒക്കെ ഈ വേദനിക്കുന്ന വേര്‍പാടിനെ സഹിച്ചെടുക്കട്ടെ. എന്റെ ആത്മാവിന്റെ അയല്‍ക്കാരിയായ പ്രിയപ്പെട്ടവളേ - യാത്ര പറയുന്നില്ല .മറ്റൊരു ലോകത്ത് സന്ധിക്കാം.

സ്‌നേഹത്തോടെ, പ്രിയ സ്‌നേഹിത

Content Highlight: Kp sudheera write about Dr. P.A. Lalitha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented