തിരുവനന്തപുരം: താന്‍ ശബരിമല ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കേറിയെന്ന വിവാദത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനെട്ടാംപടി കയറിയത് ചടങ്ങിന്റെ ഭാഗമായാണ്. ആചാരവും ചടങ്ങും വ്യത്യസ്തമാണെന്നും കെ.പി ശങ്കര്‍ദാസ് വ്യക്തമാക്കി. വത്സന്‍ തില്ലങ്കരി ആചാര ലംഘനം തന്നെയാണ് നടത്തിയത്.

പടിപൂജ ഒരു ചടങ്ങ് മത്രമാണ്. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ താന്‍ കൂടെ പോവുകയായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധിയായി ബന്ധപ്പെട്ടവര്‍ ക്ഷണിച്ചതിന്റെ ഭാഗമായാണ് താന്‍ പോയത്. ഇത് എല്ലാ വര്‍ഷവും നടക്കാറുള്ളതാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സന്നിധാനത്ത് വരാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ശങ്കർദാസ് അറിയിച്ചു.