കോഴിക്കോട്: കെ.പി.കേശവമേനോന്റെ 40-ാം ചരമവാര്‍ഷികാചരണം കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. 

മാധ്യമങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ഒരു പത്രം സ്ഥാപിക്കാന്‍ കെ.പി.കേശവമേനോന്‍ ശ്രമിച്ചെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം.കെ.രാഘവന്‍. എം.പി പറഞ്ഞു. മാധ്യമരംഗം ഉപയോഗിച്ച് നടത്തിയിട്ടുള്ള ലേഖനങ്ങള്‍ ഒരു സോഷ്യല്‍ കൗണ്‍സലിംഗ് ആണെന്നും എം.പി അഭിപ്രായപ്പെട്ടു. ഐക്യകേരളത്തിനുവേണ്ടി തന്റെ അറിവില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു കെ.പി.കേശവമേനോനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രൊഫ.എം.എന്‍. കാരശ്ശേരി പറഞ്ഞു.

മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. പുരുഷന്‍കടലുണ്ടി എം.എല്‍.എ, മാതൃഭൂമി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ.രാജീവ്, അഡ്വ.എം.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.