കെപി അനിൽകുമാർ, വിഡി സതീശൻ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സത്യത്തില്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ ശശി തരൂരല്ല, വി.ഡി സതീശനാണെന്ന് സി.പി.എം നേതാവ് കെ.പി അനില്‍കുമാര്‍. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഊതിവീര്‍പ്പിച്ച ബലൂണായാണ് സതീശന് എത്തിയതെന്ന് അനില്‍കുമാര്‍ വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സതീശന് പാര്‍ട്ടിയില്‍ എന്തെല്ലാം സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയമെന്താണെന്നും അനില്‍കുമാര്‍ ചോദിച്ചു. വിഎം സുധീരന് കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ് സതീശന് ആദ്യമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരവാഹിയാകുന്നത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയവയിലൊന്നും സതീശന് ഭാരവാഹിയായിരുന്നില്ല. അദ്ദേഹം ഇതുവരെ പാര്‍ട്ടിയില്‍ ഒന്നും സംഘടിപ്പിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
മറ്റൊരാളെക്കുറിച്ച് ഒരുകാര്യം ഉന്നയിക്കുമ്പോള്‍ നമ്മള് എന്താണെന്ന് സ്വയം തിരിച്ചറിയണമെന്നും തരൂരിനെതിരേയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങളെ കുറ്റപ്പെടുത്തി അനില്‍കുമാര്‍ പറഞ്ഞു. ശശി തരൂരിന് കുറച്ചുകൂടി അറിവും ലോകപരിഞ്ജാനമുണ്ട് എന്നതല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സതീശനും തരൂരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വല്ലാത്ത പ്രതിസന്ധിയിലാണിപ്പോള്‍. തരൂര്‍ ഈ പോക്കുപോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വരുമെന്നും പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്നും നേതാക്കള്‍ക്ക് ഭയമുണ്ട്. തരൂര്‍ വിഷയത്തില്‍ അച്ചടക്ക സമിതി കൂടി അദ്ദേഹത്തിന് ക്ലീന്‍ ചീറ്റ് നല്‍കിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അച്ചടക്ക സമിതി കൂടണമെങ്കില് ആദ്യം ഒരു പരാതി വേണ്ടേയെന്നും ആരാണ് തരൂരിനെതിരേ സമിതിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: kp anilkumar allegation against vd satheesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..