കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടെത്തിയ കെ.പി. അനില്‍കുമാറിനെ സി.പി.എം. കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിന്റേതാണ് തീരുമാനം.

യോഗം തുടങ്ങി അല്‍പ്പനേരം കഴിഞ്ഞാണ് അനില്‍കുമാര്‍ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരണത്തിന് എത്തിയത്. പുതിയ നേതാവിന് വേദിയുടെ നടുവില്‍ത്തന്നെ സി.പി.എം. ഇരിപ്പിടം നല്‍കി. 

തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനും എ. പ്രദീപ്കുമാര്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടകസമിതി. എളമരം കരീം, ടി.പി.രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് തുടങ്ങിയ ഏഴംഗ രക്ഷാധികാരികളില്‍ ഒരാളായി അനില്‍കുമാറിനെയും തിരഞ്ഞെടുത്തു. 

ജനുവരി 10 മുതല്‍ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നളന്ദയിലാണ് സി.പി.എം. ജില്ലാ സമ്മേളനം നടക്കുക.

content highlights: kp anil kumar among the seven patrons of cpm kozhikode district meet