കോഴിക്കോട്: തിങ്കളാഴ്ച മുതല്‍ തുടങ്ങിയ മഴ കനത്തതോടെ കോഴിക്കോട് മാനാഞ്ചിറയിലെ ട്രഷറി ഓഫീസും വെള്ളത്തിലായി. നിലത്ത് നിന്ന് ഉറവ വന്നതോടെയാണ് വെള്ളം ട്രഷറി ഓഫീസിന്റെ ഉള്ളിലെത്തിയത്. ജീവനക്കാര്‍ എത്തി വെള്ളം പുറത്ത് കളയാനുള്ള ശ്രമം നടത്തിയെങ്കിലും മഴ തുടരുന്നത് ശുചീകരണ പ്രവര്‍ത്തനവും ദുഷ്‌കരമാക്കി. 

സ്റ്റാമ്പ് പേപ്പറുകള്‍ അടക്കമുള്ള വില കൂടിയ സാധനങ്ങള്‍ മുകളിലേക്ക് എടുത്ത് വെച്ചതിനാല്‍ വലിയ നഷ്ടം ഒഴിവായി. കോടതിയില്‍ നിന്ന് ഏല്‍പിക്കുന്ന ചില തൊണ്ടിസാധനങ്ങളും ഇലക്ഷന്‍ സാമഗ്രികളും മാത്രമാണ് നിലത്തുണ്ടായിരുന്നത്. അത് ജീവനക്കാര്‍ മാറ്റിവെച്ചു.

KOZHIKODE

പുതിയ ട്രഷറി കെട്ടിടത്തിനായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. വെള്ളം കയറിയതോടെ ഓഫീസിന്റെ പ്രവര്‍ത്തനവും ഇന്ന് നിലച്ചു.

Content Highlights: Kozhikode Treasury office stopped working due to water logging