സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Image Courtesy: Mathrubhumi news
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനിനുള്ളില്‍ തീകൊളുത്തി വധശ്രമം. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു.
ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ ഡി 1 കമ്പാര്‍ട്ട്മെന്റിലാണ് സംഭവം. മറ്റൊരു ബോഗിയില്‍ നിന്നെത്തിയ അക്രമി, യാതൊരു ബഹളവും ഉണ്ടാക്കാതെ യാത്രക്കാരുടെ ദേഹത്തേക്ക് പെടോള്‍ ഒഴിച്ച് പെട്ടെന്ന് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ട്രെയിന്‍ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം.
പൊള്ളലേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റു മൂന്നുപേര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഒരാള്‍ കൊയിലാണ്ടി ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്
കണ്ണൂര്‍ സ്വദേശി അനില്‍കുമാര്‍ ഭാര്യ സജിഷ, മകന്‍ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശ്ശൂര്‍ സ്വദേശി പ്രിന്‍സ്, പ്രിന്‍സിന്റെ ഭാര്യ അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതിന്ദ്രനാഥ്, പ്രകാശന്‍, ആഷിഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റതെന്നാണ് വിവരം. അനില്‍കുമാറിന്റെയും കുടുംബത്തിന്റെയും ദേഹത്തേക്കാണ് അക്രമി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ദേഹത്ത് തീപടര്‍ന്നതോടെ അനില്‍കുമാര്‍ ശുചിമുറിയിലേക്ക് ഓടി ദേഹത്ത് വെള്ളംതളിച്ച് തീയണച്ചത് വലിയ അപകടം ഒഴിവാക്കി. ആക്രമണത്തിന് ശേഷം, അക്രമി ചങ്ങല വലിച്ച് ഇറങ്ങിയോടി എന്നാണ് വിവരം. ഇയാളുടെ കാലില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ട്രെയിന്‍ ആദ്യം കൊയിലാണ്ടി സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു. തീവണ്ടിയുടെ ഡി1, ഡി2 കോച്ചുകള്‍ സീല്‍ ചെയ്യും. പകരം കോച്ചുകള്‍ ഘടിപ്പിച്ച് ട്രെയിന്‍ തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍നിന്ന് യാത്ര പുറപ്പെടും. ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്ന ആളല്ല എന്ന് ടി.ടി.ആര്‍. പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Content Highlights: kozhikode train passenger fire


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..