വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപണം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചു


സ്വന്തം ലേഖിക

സംഭവത്തെ കുറിച്ച് പോലീസ് മൊഴിയെടുക്കുന്നു | Photo : Special Arrangement

കോഴിക്കോട്: ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റു. ആശുപത്രിയിൽ എത്തിയ ഒരു സംഘം വിദ്യാർഥികളാണ് ഡോക്ടറെ മർദ്ദിച്ചത്. വ്യാഴാഴ്ച രാവിലെ അടിയന്തരചികിത്സാവിഭാ​ഗത്തിൽ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മർദ്ദനം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ എത്തിയ വിദ്യാർഥിസംഘം ഡോക്ടറെ കാഷ്വാലിറ്റിയിൽ നിന്ന് വലിച്ച് പുറത്തിറക്കി അടിച്ചത് .
എന്നാൽ ഇന്നലെ വിദ്യാർഥിനികൾ ചികിത്സ കഴിഞ്ഞ് അധ്യാപകനോടൊപ്പം മടങ്ങിയതാണെന്നും പരാതി ഒന്നും പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പരിശോധനാസമയത്ത് ഹോസ്പിറ്റലിലെ വനിതാ ജീവനക്കാർ അടുത്തുണ്ടായിരുന്നുതായും ആശുപത്രി അധികൃതർ അറിയിച്ചു.



സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളാണ് ഡോക്ടറെ മർദ്ദിച്ചത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്ഥാപനത്തിന്റെ അധികൃതരോ വിദ്യാർഥികളോ തയ്യാറായില്ല. പരിക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഡോക്ടറും ഐ.എം.എയും നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡോക്ടർക്കെതിരെ വിദ്യാർത്ഥിനികളും പരാതി നൽകിയിട്ടുണ്ട്.

Content Highlights: Kozhikode, private hospital, doctor, beaten up, by student gang


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented