പരുന്ത് തേനീച്ചക്കൂടിളക്കി; അടയ്ക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു


പറന്നെത്തിയ പരുന്ത് തേനീച്ചക്കൂട് ഇളക്കിവിട്ടതാണ് പെരുമൺപുറയിൽ ഒരാളുടെ ദാരുണമരണത്തിനിടയാക്കിയത്

മരിച്ച ചന്ദ്രൻ, തേനീച്ചക്കൂട്‌

പെരുമണ്ണ: പറിച്ചെടുത്ത അടയ്ക്ക ചാക്കുകളിലേക്ക് മാറ്റുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പെരുമണ്ണ പാറമ്മൽ പൂവ്വത്തുംകണ്ടി നടക്കാവിൽ ചന്ദ്രൻ(68) ആണ് മരിച്ചത്. പെരുവയൽ കായലം പള്ളിത്താഴം മൂസ്സ(67), വാഴക്കാട് അനന്തായൂർ നടയംകുന്നത്ത് അഭിലാഷ്(38) എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ 11.30-ന് പെരുമൺപുറയിലാണ് സംഭവം. പെരുമൺപുറ പിലാക്കാട്ടുതാഴം പൊറ്റപറമ്പിൽ അടയ്ക്ക പറിക്കാനെത്തിയതായിരുന്നു മൂവരും. കവുങ്ങിൽ കയറി പറിച്ചെടുത്ത അടയ്ക്ക ചാക്കിലേക്ക് മാറ്റുന്നതിനിടെ ചന്ദ്രനെയാണ് കൂട്ടമായെത്തിയ തേനീച്ച ആദ്യം ആക്രമിക്കുന്നത്.ശരീരമാകെ തേനീച്ച പൊതിഞ്ഞ ചന്ദ്രനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂസ്സയുടെയും അഭിലാഷിന്റെയും നേർക്ക് തേനീച്ചകൂട്ടം പറന്നെത്തുന്നത്.

ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് വെള്ളം കോരിയൊഴിച്ചും മറ്റും മൂവരെയും രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ, ആശുപത്രിയിലെത്തുമ്പോഴേക്കും ചന്ദ്രൻ മരിച്ചിരുന്നു. ഭാര്യ: രമണി(കോഴിക്കോട് കോർപ്പറേഷൻ). മക്കൾ: രതീഷ്(ഫ്ളിപ്പ് കാർട്ട്), രമ്യ(സിവിൽ പോലീസ് ഓഫീസർ, മാവൂർ സ്റ്റേഷൻ), രഞ്ജിത്ത്(ജെ.ബി. ഫാർമ, റീജണൽ മാനേജർ). മരുമക്കൾ: നീമ, രാജേഷ്, അശ്വതി. സഹോദരങ്ങൾ: സുമതി, ശാന്ത, അരവിന്ദൻ, ശോഭന. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.

തേനീച്ചക്കൂട് ഇളക്കിയത് പരുന്ത്

പെരുമണ്ണ: പറന്നെത്തിയ പരുന്ത് തേനീച്ചക്കൂട് ഇളക്കിവിട്ടതാണ് പെരുമൺപുറയിൽ ഒരാളുടെ ദാരുണമരണത്തിനിടയാക്കിയത്.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് പിലാക്കാട്ട് പറമ്പിലുള്ള, വലിയ പ്ലാവിന്റെ കൊമ്പിൻ മുകളിൽ നാലടിയോളം നീളവും വീതിയുമുള്ള തേനീച്ചക്കൂട്ടിൽ പരുന്ത് തേൻകുടിക്കാനെത്തിയത്. തേനീച്ചക്കൂട് ഇളകിയതോടെ തേനീച്ചകളൊന്നാകെ പരുന്തിന് പിറകെ പാഞ്ഞു. ഇതിൽനിന്നും രക്ഷപ്പെടാനായി 40 മീറ്ററോളം അകലെയുള്ള തൊട്ടടുത്ത പിലാക്കാട്ടുതാഴം പറമ്പിലെ കവുങ്ങിൻ മുകളിലേക്കാണ് പരുന്ത് പറന്നെത്തിയത്. ഈ സമയം, കവുങ്ങിൽനിന്ന് പറിച്ചെടുത്ത അടയ്ക്ക ചാക്കിൽ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു പാറമ്മൽ പൂവത്തുംകണ്ടി നടക്കാവിൽ ചന്ദ്രനും പെരുവയൽ കായലം പള്ളിത്താഴം മൂസ്സ, വാഴക്കാട് അനന്തായൂർ നടയംകുന്നത്ത് അഭിലാഷ് എന്നിവരും.

കുവുങ്ങിൻ മുകളിലെത്തിയ പരുന്ത് പറന്നുമാറിയതോടെ ചുവടെയുണ്ടായിരുന്ന ചന്ദ്രന് നേരെയാണ് തേനീച്ചക്കൂട്ടം ആദ്യം പറന്നെത്തുന്നത്. ശരീരമാകെ തേനീച്ച പൊതിഞ്ഞ ചന്ദ്രൻ നിലത്തുകിടന്ന് ഉരുണ്ടെങ്കിലും ഇവ ഒഴിഞ്ഞുപോയില്ല.

കൂടെ ജോലിചെയ്തിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവരെയും തേനീച്ചക്കൂട്ടം ആക്രമിച്ചു. തുടർന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Content Highlights: kozhikode perumanna arecanut farm hawk honey bee attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented