പ്രതീകാത്മക ചിത്രം | Mathrubhumi archives
പാലക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതാ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള ഫീല്‍ഡ് സര്‍വേ (ജോയന്റ് മെഷര്‍മെന്റ് സര്‍വേ) തുടങ്ങി. ഗ്രീന്‍ഫീല്‍ഡ് ഉപ ഇടനാഴി (ഐ.സി.ആര്.-34) അവസാനിക്കുന്ന കോഴിക്കോട് ദേശീയപാത 66-ലെ പന്തീരങ്കാവില്‍നിന്നാണ് സര്‍വേ തുടങ്ങിയത്. ഒരാഴ്ചയ്ക്കകം മലപ്പുറം, പാലക്കാട് ജില്ലകളിലും സര്‍വേ തുടങ്ങും.
എന്‍.എച്ച്. വിഭാഗത്തിനുവേണ്ടി സ്ഥലമേറ്റെടുപ്പുചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഫീല്‍ഡ് സര്‍വേ നടത്തുന്നത്. അലൈന്മെന്റ് തയ്യാറാക്കുന്നതിനായി 25 ശതമാനം ഭൂമി അധികമായി രേഖപ്പെടുത്തിയാണ് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ് തിട്ടപ്പെടുത്തിയത്. എന്നാല്‍, പാത നിര്‍മിക്കാന്‍ 45 മീറ്റര്‍ വീതി കൃത്യമായി രേഖപ്പെടുത്തിയാണ് അളന്നെടുക്കുക. ഇതിനാല്‍, ജൂണ്‍ ആദ്യം പുറത്തുവന്ന ത്രീ എ വിജ്ഞാപനപ്രകാരം ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിരുന്ന (നോട്ടിഫൈഡ് ഏരിയ) സ്ഥലത്തിന്റെ അളവില്‍ കുറവുണ്ടാകും. ഇതുപ്രകാരം മൂന്ന് ജില്ലകളിലുമായി ആകെ 547 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക.
Content Highlights: Kozhikode - Palakkad greenfield highway land acquisition
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..