മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരേ വെള്ളിമാട്കുന്ന് എസ്റ്റാഡിയോ ടർഫിൽ രാത്രി 10 മണിക്ക് ഫുട്ബാൾ കളിക്കാനെത്തിയ മെഡിക്കൽ വിദ്യാർഥിനികൾ
കോഴിക്കോട്: മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരേ രാത്രി ഫുട്ബാൾ കളിച്ച് പ്രതിഷേധിച്ച് വിദ്യാർഥിനികൾ.
ശനിയാഴ്ച രാത്രി 10-ന് വെള്ളിമാട്കുന്ന് എസ്റ്റാഡിയോ ടർഫിൽ ഇന്റർ ഫാൻസ് ക്ളബ് മത്സരത്തിനിടെ സൗഹൃദമത്സരത്തിൽ പങ്കെടുത്താണ് മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഇൻഡിപെൻഡ്സിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പത്തുപെൺകുട്ടികൾ പങ്കെടുത്തു. 11.30-നാണ് മത്സരം അവസാനിച്ചത്. ഹോസ്റ്റലിൽ കയറാനുള്ള സമയം 10.30-ൽനിന്ന് പത്തുമണിയായിക്കുറച്ചതിൽ പ്രതിഷേധം ശക്തമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ രാത്രി 10 മണിക്ക് തന്നെ കയറണമെന്ന ചട്ടം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ആണ്‍കുട്ടികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഇടത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രം മറ്റൊരു ചട്ടങ്ങള്‍ നടപ്പാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30ന് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന. എന്നാല്‍ ഈ നിര്‍ബന്ധം ആണ്‍കുട്ടികള്‍ക്ക് വെറും കടലാസില്‍ മാത്രമാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.
Content Highlights: kozhikode medical college hostel time restrictions women students protests playing football
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..