മെഡിക്കല്‍ കോളേജിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച സംഭവം; ഡി.വൈ.എഫ്.ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി


ഇതിനിടെ തനിക്ക് നിരന്തരം ഭീഷണിവരുന്നുവെന്ന് സുരക്ഷാ ജീവനക്കാരുടെ അഭിഭാഷക അഡ്വ.ബബിലാ ഉമ്മര്‍ഖാന്‍ കോടതിയെ അറിയിച്ചു.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐക്കാരായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അംഗം അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേയുള്ള കയ്യേറ്റം തടയല്‍ വകുപ്പടക്കം പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം കൂടി കഴിഞ്ഞ ദിവസം പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഇതിനിടെ തനിക്ക് നിരന്തരം ഭീഷണിവരുന്നുവെന്ന് സുരക്ഷാ ജീവനക്കാരുടെ അഭിഭാഷക ബബിലാ ഉമ്മര്‍ഖാന്‍ കോടതിയെ അറിയിച്ചു. ഓഫീസിലേക്കും നേരിട്ടും നിരന്തരം ഫോണ്‍വിളികള്‍ വരുന്നു. ഇക്കാര്യത്തില്‍ രേഖാമൂലം അടുത്ത ദിവസം പരാതി നല്‍കാനും ബബില തീരുമാനിച്ചിട്ടുണ്ട്.

അനുമതിയില്ലാതെ ആശുപത്രിയില്‍ കയറാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ. നേതാവിനേയും കുടുംബത്തേയും തടഞ്ഞതിനായിരുന്നു ഒരു കൂട്ടം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചത്. സി.പി.എം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ. അരുണ്‍ (34), ഡി.വൈ.എഫ്.ഐ. മെഡിക്കല്‍ കോളേജ് മേഖലാ സെക്രട്ടറി എം.കെ. അശ്വിന്‍ (24), സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ് (43), ഡി.വൈ.എഫ്.ഐ. മെഡിക്കല്‍ കോളേജ് മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ (33) മായനാട്, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ സജിന്‍ (20) എന്നിവരടക്കമുള്ളവരാണ് പ്രതികള്‍.

ഓഗസ്റ്റ് 31-നാണ് സുരക്ഷാജീവനക്കാര്‍ക്ക് ക്രൂരമര്‍ദനമേറ്റത്. സൂപ്രണ്ടിനെ കാണണമെന്നാവശ്യപ്പെട്ട് അകത്തുകടക്കാന്‍ ശ്രമിച്ച ദമ്പതിമാരെ തടഞ്ഞതിനൊച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആളുകളെ വിളിച്ചുവരുത്തി നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശന്‍ (61), ബാലുശ്ശേരി തുരുത്തിയാട് കെ.എ. ശ്രീലേഷ് (42), കുറ്റ്യാടി രവീന്ദ്രപണിക്കര്‍ (53) എന്നീ സുരക്ഷാജീവനക്കാരെ ആക്രമിക്കുകയായിരുന്നു. അക്രമം ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമം പത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി. ഷംസുദ്ദീനും രോഗിയുടെ കൂട്ടിരിപ്പുകാരനും മര്‍ദനമേറ്റിരുന്നു. മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Content Highlights: Kozhikode Medical College Attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented