സുരക്ഷാജീവനക്കാരെ മര്‍ദിച്ച സംഭവം;സിസിടിവിയില്‍ വ്യക്തമായിട്ടും DYFI നേതാവിനെ അറസ്റ്റ് ചെയ്യുന്നില്ല


യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിലാണ് ദിനേശന്റെപേരില്‍ മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്.

സുരക്ഷാ ജീവനക്കാരനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച സംഭവത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന സി.സി.ടി.വി. ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടും അറസ്റ്റുചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ ജോയന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിലാണ് മര്‍ദനം നടന്നത്. മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന സുരക്ഷാജീവനക്കാരന്‍ ദിനേശന്റെപേരില്‍ നല്‍കിയ എതിര്‍പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിലാണ് ദിനേശന്റെപേരില്‍ മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്. എന്നാല്‍, സി.സി.ടി.വി. ദൃശ്യങ്ങളില്‍ ദിനേശന്‍ എന്തെങ്കിലും അതിക്രമം നടത്തിയതായി കാണുന്നില്ല. പാസില്ലാത്തതിനാല്‍ ആശുപത്രിക്കകത്തേക്ക് കടത്തിവിടാനാവില്ലെന്ന് സുരക്ഷാജീവനക്കാരന്‍ പറഞ്ഞപ്പോള്‍ യുവാവ് ബലംപ്രയോഗിച്ച് അകത്തുകടക്കുന്നതും ഭാര്യയെ അകത്തേക്ക് കൈപിടിച്ചുകയറ്റുന്നതും കാണാം. ഇത് തടയാന്‍ ശ്രമിച്ച സുരക്ഷാജീവനക്കാരനെ തള്ളിമാറ്റുന്നതും അവിടെ ഉണ്ടായിരുന്ന ഒരു കുറ്റിയെടുത്ത് മര്‍ദിക്കുന്നതും കാണാം. സുരക്ഷാജീവനക്കാരനെ മര്‍ദിക്കാന്‍ നീങ്ങുന്ന യുവാവിനെ ഭാര്യ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കാര്യം അന്വേഷിക്കാതെ തിടുക്കത്തില്‍ കള്ളപ്പരാതിയിലാണ് പോലീസ് കേസെടുത്തതെന്നാണ് സുരക്ഷാജീവനക്കാരുടെ സംഘടന ആരോപിക്കുന്നത്. സുരക്ഷാജീവനക്കാരന്‍ സ്ത്രീയെ കയറിപ്പിടിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാവുന്നുണ്ട്. പ്രശ്‌നത്തില്‍ നിഷ്പക്ഷമായല്ല പോലീസ് പ്രവര്‍ത്തിച്ചതെന്ന് ആക്ഷേപമുണ്ട്. ഡി.വൈ.എഫ്.ഐ. നേതാവ് കെ. അരുണ്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതിനാല്‍ കേസെടുക്കാന്‍ വൈകുന്നതായും പരാതിയുണ്ട്. മുന്‍കൂര്‍ജാമ്യം ലഭിക്കുംവരെ അറസ്റ്റ് വൈകിക്കാനാണ് പോലീസ് നീക്കമെന്ന് മെഡിക്കല്‍കോളേജിലെ ജീവനക്കാര്‍ ആരോപിക്കുന്നു.

കള്ളക്കേസ് എടുത്തതിലും പ്രതികളെ അറസ്റ്റുചെയ്യാത്തതിലും പ്രതിഷേധിച്ച് ജോലി ബഹിഷ്‌കരിച്ച് സമരത്തിലേക്ക് നീങ്ങാന്‍ സെക്യൂരിറ്റിജീവനക്കാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടനെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നോട്ടീസ് നല്‍കി അടുത്തദിവസം സമരം ആരംഭിക്കും. അതിനിടെ, ഗുരുതരമായി പരിക്കേറ്റ ദിനേശനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു രണ്ടു സെക്യൂരിറ്റിജീവനക്കാര്‍ അവധിയിലാണ്.

Content Highlights: kozhikode medical college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented