കെട്ടിട നമ്പര്‍ ക്രമക്കേട്; കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്ന് മേയര്‍


വിപിൻ സി വിജയൻ‌\മാതൃഭൂമി ന്യൂസ്

ആവിക്കല്‍ സമരത്തിന്റെ വിശ്വാസ്യത പോയി.

മേയർ ബീന ഫിലിപ്പ്

കോഴിക്കോട്: കെട്ടിട നമ്പര്‍ ക്രമക്കേട് വലിയ തോതില്‍ പുറത്തായതിന് പിന്നാലെ തുറന്ന് പറച്ചിലുമായി കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്. ഏജന്‍സികളായിട്ടും ഇടനിലക്കാരായിട്ടും വലിയൊരു മാഫിയ കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും അത് ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും ബീന ഫിലിപ്പ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

വലിയ തിരക്കായിരുന്നു എല്ലാ ദിവസവും. പക്ഷെ യഥാര്‍ഥ ആവശ്യത്തിന് വരുന്നവര്‍ കുറവാണ്. ബാക്കിയുള്ളവരെല്ലാം ഏജന്‍സികളും ഇടനിലക്കാരുമാണ്. ഇത്തരക്കാരെ തടയിടാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്താവശ്യത്തിന് വരുന്നുവെന്ന് ഫോണ്‍ നമ്പര്‍ സഹിതം ബോധ്യപ്പെടുത്താന്‍ രജിസ്റ്റര്‍ വെച്ചിട്ടുണ്ടെന്നും ഇതില്‍ എഴുതുന്നവര്‍ക്ക് മാത്രമേ ഇനി പ്രവേശനമുണ്ടാവുകയുള്ളൂവെന്നും മേയര്‍ പറഞ്ഞു.ഒപ്പം കൂടുതല്‍ സിസിടിവിയും വെക്കും.

ആവിക്കല്‍ സമരത്തിന്റെ വിശ്വാസ്യത പോയി. ചര്‍ച്ചയ്ക്ക് എപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുകായാണെങ്കിലും അവര്‍ വരുന്നില്ലന്നും മേയര്‍ പറഞ്ഞു.

Content Highlights: Kozhikode Mayor On Building Permit Scam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented