പരിചയമില്ലായ്മയെന്ന് വിലയിരുത്തൽ, നടപടി ഉണ്ടായേക്കില്ല; സർക്കാർ പരിപാടിയില്‍ പങ്കെടുക്കാതെ മേയർ


എൻ. സൗമ്യ 

ഉത്തരേന്ത്യയെ പ്രശംസിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് നേതൃത്വം. മേയർ ബോധപൂർവം പറഞ്ഞതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന വിമർശനവും ഒരുവിഭാഗം ഉന്നയിക്കുന്നു.

ബീന ഫിലിപ്പ് |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: ബാലഗോകുലം മാതൃസമിതി നടത്തിയ മാതൃസംഗമത്തിൽ പങ്കെടുത്ത മേയർ ഡോ. ബീനാഫിലിപ്പിനെ സി.പി.എം. പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യതയില്ലെന്ന് സൂചന. മേയറുടെ രാഷ്ട്രീയപരിചയമില്ലായ്മയാണ് ഇപ്പോഴത്തെ വിവാദത്തിലേക്ക് വഴിവെച്ചതെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ഇടതുപക്ഷനിലപാട് മനസ്സിലാവാത്ത മേയറെ മാറ്റണമെന്ന രീതിയിലുള്ള ആവശ്യമുയരുന്നുണ്ടെങ്കിലും അത്തരമൊരു നടപടിയിലേക്ക് തത്കാലം പോവേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

ബാലഗോകുലം മാതൃസമ്മേളനത്തിൽ പങ്കെടുത്തതിനെക്കാൾ, പ്രസംഗമാണ് പാർട്ടിയെ കൂടുതൽ ചൊടിപ്പിച്ചതും പ്രതിരോധത്തിലാക്കിയതും. ഉത്തരേന്ത്യയെ പ്രശംസിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് നേതൃത്വം. മേയർ ബോധപൂർവം പറഞ്ഞതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന വിമർശനവും ഒരുവിഭാഗം ഉന്നയിക്കുന്നു.

കൊല്ലം മേയറായിരുന്ന എൻ. പത്മലോചനനെ ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്തതിന്, മുമ്പ് പദവിയിൽനിന്ന് പുറത്താക്കിയിരുന്നു. അതേരീതിയിൽ സംഭവത്തെ പരിഗണിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. കൗൺസിലർമാർക്കിടയിലും പാർട്ടിക്കുള്ളിലും മേയറുടെ ചില നിലപാടുകളിലുള്ള അതൃപ്തി മറനീക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഇടതുപക്ഷ കൗൺസിലർമാരുടെ യോഗത്തിലും വിമർശനം ഉയർന്നു. അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും പാർട്ടി നിലപാടുകൾക്കപ്പുറമാവാറുണ്ടെന്നാണ് വിമർശനം. കെട്ടിടനമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് മാഫിയ ഉണ്ടെന്നും കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയിരുന്നെന്നുമെല്ലാം മേയർ പറയുകയും പിന്നീട് തിരുത്തുകയും ചെയ്തു.

അതുപോലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ നടന്ന കൈയാങ്കളിയെക്കുറിച്ചും മേയർ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ സംസാരിച്ചിരുന്നു.

ബീനാ ഫിലിപ്പിനെ മേയറാക്കിയത് സമുദായസമവാക്യംകൂടി പരിഗണിച്ചായിരുന്നു. തിരഞ്ഞെടുപ്പുസമയത്ത് ഡോ. എസ്. ജയശ്രീയുടെ പേരായിരുന്നു ഉയർന്നുവന്നിരുന്നത്. മേയറെ പിന്തുണച്ച് ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്. കോർപ്പറേഷനിലെ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ മേയറെ ബലിയാടാക്കുകയാണോയെന്ന് സംശയിക്കേണ്ടിവരുമെന്നാണ് ബി.ജെ.പി. ജില്ലാപ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞത്.

സർക്കാർ പരിപാടിയിൽ മേയർ പങ്കെടുത്തില്ല

മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗവും പി.ആർ.ഡി.യും ചേർന്ന് നടത്തിയ ക്വിറ്റിന്ത്യാസമരത്തിന്റെ വാർഷികാചരണത്തിൽ മേയർ ചൊവ്വാഴ്ച പങ്കെടുത്തില്ല. പകരം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യാണ് ഉദ്ഘാടനംചെയ്തത്. മേയർക്ക് വേറെ യോഗത്തിൽ പങ്കെടുക്കാനുള്ളതുകൊണ്ടാണ് വരാഞ്ഞതെന്ന് എം.എൽ.എ. വ്യക്തമാക്കി.

Content Highlights: kozhikode mayor beena philip - balagokulam program controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented