കോഴിക്കോട് ലൈറ്റ് മൈട്രോ; ചെലവ് 2,773 കോടി രൂപ, പൂർണമായും ആകാശപാത; 14 സ്റ്റേഷനുകളുണ്ടാകുമെന്ന് ബെഹ്റ


രാജി പുതുക്കുടി

പാലങ്ങളടക്കം അനുബന്ധ നിർമ്മാണം നടത്താനും കൊച്ചി മെട്രോ കോർപ്പറേഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. 2017ലെ പുതുക്കിയ ഡി.പി.ആർ. അനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്ററാണ് കോഴിക്കോട് ലൈറ്റ് മെട്രോയുടെ ദൂരം. 

ലോകനാഥ് ബെഹ്റ | ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർമാതൃഭൂമി

കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഏറ്റവും കുറഞ്ഞ ചെലവിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ. ​ഗവൺമെന്റ് കൊച്ചി മെട്രോയിൽ അർപ്പിച്ച വിശ്വാസത്തിൽ ഏറെ സന്തോഷമുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയാൽ കുറഞ്ഞ ചെലവിൽ കുറഞ്ഞ കാലയളവുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ ലക്ഷ്യമെന്ന് ബെഹ്‌റ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കോഴിക്കോട് ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതിനോടകം രണ്ട് തവണ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ യോ​ഗം ചേർന്നിട്ടുണ്ട്. മൊബിലിറ്റി പ്ലാൻ തയ്യാറാക്കാൻ ഏകദേശം മൂന്ന് മാസം സമയം എടുക്കും. സ്വകാര്യ ഏജൻസിയെ നിയോ​ഗിച്ചാണ് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുക.

ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക. പദ്ധതിക്ക് കേന്ദ്ര സർക്കാർ അം​ഗീകാരം ലഭിക്കാനും പുതിയ റിപ്പോർട്ട് വേണമെന്നതിനാൽ ഏട്ട് മാസം കൊണ്ട് സാധ്യതാ പഠനം നടത്തി ഡിപിആർ തയ്യാറാക്കാനാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ ഉടൻ യോ​ഗം ചേരും.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ 25 കിലോമീറ്ററിലെ നിർമാണ പ്രവർത്തനങ്ങൾ രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കാൻ പറ്റുമെന്നും ലോക്നാഥ് ബെഹ്റ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്റെ മെട്രോനയത്തിൽ സ്വകാര്യ പങ്കാളിത്തം നിർബന്ധമാണ്. ഇതിനനുസരിച്ച് കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതിരേഖ പുതുക്കും. പാലങ്ങളടക്കം അനുബന്ധ നിർമ്മാണം നടത്താനും കൊച്ചി മെട്രോ കോർപ്പറേഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. 2017ലെ പുതുക്കിയ ഡി.പി.ആർ. അനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്ററാണ് കോഴിക്കോട് ലൈറ്റ് മെട്രോയുടെ ദൂരം.

2,773 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൂ​ർ​ണ​മാ​യും തൂ​ണു​ക​ളി​ൽ ആ​കാ​ശ​പാ​ത​യാ​ണ് ഒ​രു​ക്കു​ക. 14 സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​വും. മാ​വൂ​ർ റോ​ഡിന് ന​ടു​വി​ലൂ​ടെ​യാ​ണ് പാ​ത ക​ട​ന്നു​പോ​വു​ക എ​ന്ന​തി​നാ​ൽ വ​ൻ​തോ​തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യോ ആളുകളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യോ വേണ്ടി​വ​രി​ല്ലെന്നാണ് പ്രതീക്ഷ. മെഡിക്കൽ കോളേജ്, ചേവായൂർ, തൊണ്ടയാട്, കോട്ടൂളി,പുതിയ ബസ് സ്റ്റാൻഡ് , കെഎസ്ആർടിസി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണർ, മീഞ്ചന്ത എന്നിവിടങ്ങളിലാവും സ്റ്റോപ്പുകൾ.

Content Highlights: kozhikode light metro - expense 2773 crore, 14 station - loknath behera


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented