വിദേശരാജ്യങ്ങളിലെ മാതൃകയില്‍; കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട്


ബെംഗളൂരുവിലെ ട്രന്പറ്റ് കവല

കോഴിക്കോട്: ജങ്ഷനുകളില്‍ വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോവാന്‍ വിദേശരാജ്യങ്ങളിലെ മാതൃകയില്‍ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും വന്നുചേരുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റര്‍ചേഞ്ച് പണിയുന്നത്.

ഒരു ദിശയില്‍നിന്നുവരുന്ന വാഹനങ്ങള്‍ക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും പോവാന്‍ കഴിയുമെന്നതാണ് സവിശേഷതയെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ പറഞ്ഞു. മേല്‍പ്പാലങ്ങളിലൂടെയായിരിക്കും വാഹനങ്ങള്‍ ചുറ്റിത്തിരിഞ്ഞുപോവുക. ഇരിങ്ങല്ലൂര്‍ നാലു ചെറിയ മേല്‍പ്പാലങ്ങളും (ലൂപ്പ്) ഒരു വലിയ മേല്‍പ്പാലവും വരും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേല്‍പ്പാലമുണ്ടാവുക.



സാധാരണ ജങ്ഷനുകളില്‍ വാഹനങ്ങള്‍ക്ക് തിരിയാന്‍ റൗണ്ട് എബൗട്ടുകളാണ് പണിയാറുള്ളത്. റൗണ്ട് എബൗട്ടില്‍ വാഹനങ്ങള്‍ പരസ്പരം ക്രോസ്‌ചെയ്യുന്ന അവസ്ഥവരും. പ്രധാനപ്പെട്ട രണ്ടുദേശീയപാതകള്‍ സംഗമിക്കുന്ന സ്ഥലം എന്ന നിലയിലാണ് ട്രാഫിക് കൂടുതല്‍ സുരക്ഷിതവും തടസ്സമില്ലാതെ വാഹനങ്ങള്‍ കടന്നുപോവാനുമായി ട്രമ്പറ്റ് കവല നിര്‍മിക്കുന്നത്. ബെംഗളൂരുവില്‍ കെംബഗൗഡ വിമാനത്താവളത്തിലേക്കുള്ള ദേശീയപാതയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ദേശീയപാതാ അതോറിറ്റി ട്രമ്പറ്റ് നിര്‍മിച്ചിട്ടുണ്ട്. കേരളത്തില്‍ ഇത് ആദ്യത്തെ പരീക്ഷണമാണ്. കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നതുകൊണ്ട് എല്ലായിടത്തും നിര്‍മിക്കാന്‍ കഴിയില്ല.

കോഴിക്കോട്‌ ഇരിങ്ങല്ലൂരിൽ നിർമിക്കുന്ന ട്രന്പറ്റ് കവലയുടെ രൂപരേഖ

കോഴിക്കോട് ജില്ലയില്‍ ഇരിങ്ങല്ലൂരിനും വാഴയൂരിനുമിടയിലാണ് പുതിയ പാലക്കാട് -കോഴിക്കോട് ഹൈവേ വരുന്നത്. ഈ എട്ടുകിലോമീറ്ററിന് സ്ഥലമെടുപ്പ് പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ ടെന്‍ഡര്‍നടപടി തുടങ്ങി. നവംബര്‍ 25-നാണ് ഈ ഭാഗത്തിന്റെ ടെന്‍ഡര്‍ തുറക്കുന്നത്. അതോടൊപ്പം 1627.04 കോടിരൂപ ചെലവുവരുന്ന കാരക്കൂന്നുമുതല്‍ വാഴയൂര്‍വരെയും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ 30-നാണ് ടെന്‍ഡര്‍ തുറക്കുക. മൂന്നുജില്ലകളിലായി 547 ഹെക്ടറാണ് പുതിയ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നത്.

Content Highlights: Kozhikode is the first trumpet interchange in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented