കോഴിക്കോട്: നഗരത്തിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ നിരവധി പേര് ചേരന്ന് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒന്നരമാസമായിട്ടും പ്രതികളിലേക്കെത്താനാവാതെ പോലീസ് അന്വേഷണം. എട്ടു പേര് ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണ് പരാതി നല്‍കിയിരുന്നതെങ്കിലും സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പെട്ടിട്ടുണ്ട് എന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അടക്കം വ്യക്തമാക്കുന്നത്.
ചേവായൂര്‍ സ്റ്റേഷനിലായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും മാറാട്, ബേപ്പൂര്‍, നല്ലളം, പന്തീരങ്കാവ് എന്നിവിടങ്ങളിലെല്ലാം എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുള്ളതിനാല് ഈ സ്റ്റേഷന് പരിധിയിലെല്ലാം കേസുകളുണ്ട്.
പ്രതികളെ കൃത്യമായി തിരിച്ചറിയാന്‍ കുട്ടിക്ക് സാധിക്കാത്തതാണ് പ്രശ്നമെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ചേവായൂര്‍ പോലീസില്‍ നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്ഥമായി പെണ്‍കുട്ടി ഇപ്പോള്‍ മൊഴി നല്‍കുന്നതും പ്രശ്നമാവുന്നുണ്ട്. വിദ്യാര്‍ഥികള്‍ അടക്കം കേസില്‍ ഉള്‍പ്പെട്ടതിനാല്‍ മൊഴിയിലെ വൈരുദ്ധ്യം കൊണ്ട് ആരേയും അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പെണ്‍കുട്ടി പൂര്‍ണ മാനസികാരോഗ്യത്തില്‍ അല്ലാത്തതും മൊഴിയെടുപ്പിനെ ബാധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ചില ഫെയ്സ് ബുക്ക് സുഹൃത്തുക്കളുടെ ഫോട്ടോകള്‍ അന്വേഷണസംഘം നേരത്തേ ശേഖരിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ പെണ്‍കുട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളിമാട്കുന്ന് ചൈല്‍ഡ് ഹോമില്‍ ഒമ്പതാംക്ലാസില്‍ പഠനം തുടരുകയാണ് പെണ്‍കുട്ടി.
പെണ്‍കുട്ടിയെ യുവാക്കള്‍ കൊണ്ടുപോയ സ്ഥലങ്ങളിലെല്ലാം വനിതാപോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം കൊണ്ടുപോയിരുന്നു. ഐ.ടി.ഐ. വിദ്യാര്ഥിയുള്പ്പെടെയുള്ളവര്ക്കെതിരേയാണ് മൊഴി. നേരത്തേ ചേവായൂര്‍ പോലീസിന് നല്കിയ മൊഴിയില്‍നിന്ന് വിരുദ്ധമായാണ് അന്വേഷണസംഘത്തോട് പെണ്‍കുട്ടി മറുപടി പറയുന്നത്. മജിസ്ട്രേറ്റിന് നല്കിയ മൊഴിയിലെ വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്.
പീഡനം നടന്ന സമയം, സ്ഥലം, തീയതി എന്നീ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.