കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സിനുനേരെ മധ്യപ്രദേശിൽ വെടിവെപ്പ്‌


സംഭവം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ജബൽപുർ- റീവ ദേശീയപാതയിൽ

മധ്യപ്രദേശിലെ ജബൽപുർ- റീവ ദേശീയ പാതയിൽ വെടിവെപ്പിൽ ചില്ല്‌ തകർന്ന ആംബുലൻസ്

ഫറോക്ക്: കടലുണ്ടിയിൽനിന്ന് തീവണ്ടി തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിനുനേരെ മധ്യപ്രദേശിൽവച്ച് വെടിവെപ്പ്. മധ്യപ്രദേശിലെ ജബൽപുർ-റീവ ദേശീയപാതയിൽ ശനിയാഴ്ച പതിനൊന്നരയോടെയാണ് വെടിയേറ്റത്. ആർക്കും പരിക്കേറ്റിട്ടില്ല. വെടിവെപ്പിൽ ആംബുലൻസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ബിഹാറിലെ പൂർണിയ സ്വദേശിയായ മുഹമ്മദ് അൻവാറുൽ (20) കടലുണ്ടി റെയിൽവേ സ്റ്റേഷനു സമീപത്ത് തീവണ്ടി തട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം അന്ന് രാത്രിയാണ് കോഴിക്കോട്ടുനിന്ന് ആംബുലൻസിൽ ബിഹാറിലെ പൂർണിയയിലേക്ക്‌ പുറപ്പെട്ടത്.

ആംബുലൻസ് ഡ്രൈവർമാരായ ഒളവണ്ണ മാത്തറ സ്വദേശി രാഹുൽ, പന്നിയങ്കര സ്വദേശി ഫഹദ്, മരിച്ച മുഹമ്മദ് അൻവാറുലിന്റെ സുഹൃത്തുക്കളായ നസീബുൽ ഹക്ക്, അനഗുൽ ഇസ്‌ലാം എന്നിവരാണ് ആംബുലൻസിലുണ്ടായിരുന്നത്.

സംഭവം നടന്ന സ്ഥലത്ത് നിന്ന് 820 കിലോമീറ്റർ ദൂരമുണ്ട് ബിഹാറിലെ പൂർണിയയിലേക്ക്‌. നടന്ന സംഭവങ്ങൾ ഇവർ പോലീസിനെ അറിയിച്ചിട്ടുണ്ട്.

Content Highlights: kozhikode feroke bihar deadbody ambulance migrant worker madhya pradesh fired


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented