കോഴിക്കോട്: കോഴിക്കോട് നിന്ന് കൊണ്ടുപോയ ഒരു ലോഡ് അരി കാണാതായതായി റിപ്പോര്‍ട്ട്. ആദിവാസി ഊരുകളിലേക്ക് ഉള്‍പ്പെടെ വിതരണത്തിനായി കൊണ്ടുപോയ അരിയാണ് അപ്രത്യക്ഷമായിരിക്കുന്നത്.

വയനാട് മീനങ്ങാടിയിലേക്ക് പോയ അരിയാണ് കാണാതായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട്ടെ എഫ്‌സിഐ ഗോഡൗണില്‍ നിന്നാണ് അരി കൊണ്ടുപോയിരുന്നത്. പോയ അരിയാണിത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ്‌സിഐ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ ലോഡ് കോഴിക്കോട് വലിയങ്ങാടിയില്‍ മറിച്ചുവിറ്റെന്നാണ് വിവരം.

ലോഡ് കൊണ്ടുപോകുമ്പോള്‍ ഗോഡൗണിലെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.