മാനന്തവാടി: കോഴിക്കോട്  മുന്‍ ഡെപ്യുട്ടി കളക്ടര്‍ മാനന്തവാടി കുഴിനിലം ആയിഷാസില്‍  പി. ഉപ്പി (62) വാഹനാപകടത്തില്‍ മരിച്ചു. മാനന്തവാടി ആര്‍.ഡി.ഒ, മാനന്തവാടി തഹസില്‍ദാര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഞായറാഴ്ച  ഉച്ചയ്ക് 1.30- ഓടെ കാട്ടികുളം മജിസ്‌ട്രേറ്റ് കവലയിലായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്ന് ബാവലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും  എതിരെ വരികയായിരുന്ന ഉപ്പി ഓടിച്ചിരുന്ന ഇലക്ട്രിക് കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍  കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ച്  ഇദ്ദേഹത്തെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: താഹിറ, ജസീല, ജാസ്മിന്‍. മരുമക്കള്‍: കെ. ലത്തീഫ് (മാനന്തവാടി നഗരസഭാ ഓഫീസ്), കീഴട്ട ലത്തീഫ് (ജില്ലാ സഹകരണ ബാങ്ക്, വെള്ളമുണ്ട ശാഖ), ഷമീര്‍. സഹോദരങ്ങള്‍: കുഞ്ഞമ്മദ് (വിമുക്ത ഭടന്‍), പാത്തൂട്ടി, ആസ്യ, എക്കണ്ടി മൊയ്തൂട്ടി ((കോണ്‍ഗ്രസ് മാനന്തവാടി ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ്). 

ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം ഒന്‍പതിനു കുഴിനിലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.