ആവിക്കലിൽ പ്ലാന്റ് നിർമിക്കുന്ന സ്ഥലം. ഫോട്ടോ: ജിതേഷ്
കോഴിക്കോട്: അമൃത് പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കെ ആവിക്കല്‍ തോട് മാലിന്യ നിര്‍മാര്‍ജന പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാനൊരുങ്ങി കോഴിക്കോട് നഗരസഭ. പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെ പ്ലാന്റുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് വ്യക്തമാക്കി. 140 കോടി രൂപയുടെ പദ്ധതിയില്‍ നിന്നുമാണ് ജനങ്ങളുടെ പ്രതിഷേധം കാരണം നഗരസഭ താത്ക്കാലികമായി പിന്മാറുന്നത്.
30 ശതമാനം പോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അമൃത് പദ്ധതിയില്‍ കാലാവധി നീട്ടിചോദിച്ചാലും അത് കിട്ടാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് കോര്‍പറേഷന്‍ പ്ലാന്റ് നിര്‍ദിഷ്ട സ്ഥലത്ത് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നത്
അമൃത് പദ്ധതി നഷ്ടപ്പെട്ടാലും സംസ്ഥാന സര്‍ക്കാറിന് നിരവധി പദ്ധതികളുണ്ട്. പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാനും തീരുമാനമെടുക്കാനും ജനങ്ങള്‍ക്ക് ഇനിയും സമയമുണ്ട്. ബീനാ ഫിലിപ്പ് പറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ പ്ലാന്റ് നിര്‍മാണം വിജയകരമായെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ പ്ലാന്റിനെക്കുറിച്ച് ചിന്തിക്കാമെന്നും മേയര്‍ അഭിപ്രായപ്പെട്ടു. പൂര്‍ണമായും പദ്ധതി ഉപേക്ഷിക്കുകയല്ലെന്നും മറ്റ് സര്‍ക്കാര്‍ ഫണ്ടുകള്‍ വന്നാല്‍ നിര്‍മാണത്തെക്കുറിച്ച് പുനരാലോചിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
20 ശതമാനം പോലും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നിലവില്‍ പദ്ധതി. ആവിക്കല്‍ തോട് പ്ലാന്റിനെതിരായ ജനകീയ പ്രതിഷേധം 413-ാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കോഴിക്കോട് നഗരസഭയുടെ പിന്മാറ്റം.
Content Highlights: kozhikode corporation to stop avikkal thod waste management plant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..