പാസ്‌വേഡ് ചോര്‍ത്തി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ സംഭവം; കോര്‍പ്പറേഷന്‍ പരാതി നല്‍കി


സ്വന്തം ലേഖിക

രഹസ്യമായ ഉപയോഗിക്കേണ്ട പാസ്‌വേഡ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് | Photo - Mathrubhumi archives

കോഴിക്കോട്: ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോര്‍ത്തി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ സംഭവത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. താന്‍ അറിയാതെ തന്റെ പാസ്‌വേഡ് ഉപയോഗിച്ച് കോഴിക്കോട് ബീച്ചിനടുത്തുളള ഒരു കെട്ടിടത്തിന് ആരോ നമ്പര്‍ നല്‍കിയെന്ന് കാണിച്ച് ഒരു ഉദ്യോഗസ്ഥന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരവധി കെട്ടിടങ്ങള്‍ക്ക് ഇതേരീതിയില്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായത്.

ഓഫീസിനുപുറത്തെ കമ്പ്യൂട്ടറില്‍ നിന്ന് ലോഗിന്‍ ചെയ്തതായാണ് വിവരം. ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ പാസ്‌വേഡ് ചോര്‍ത്താനും കെട്ടിട നമ്പര്‍ നല്‍കാനും സാധിക്കില്ല. രഹസ്യമായ ഉപയോഗിക്കേണ്ട പാസ്‌വേഡ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. റവന്യൂ വിഭാഗം സൂപ്രണ്ട്, ഇന്‍സ്‌പെക്ടര്‍, ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

റിയല്‍ എസ്റ്റേറ്റ് - രാഷ്ട്രീയ കൂട്ടുകെട്ട് ഇതിന് പിന്നിലുണ്ടെന്ന് ഉള്‍പ്പടെ ആരോപണം ഉയര്‍ന്നതിനാല്‍ കോര്‍പ്പറേഷന്‍ ആഭ്യന്തര അന്വേഷണവും തുടങ്ങി. സഞ്ജയ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് കോര്‍പ്പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്. റവന്യൂ വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളിലായി ഇ-ഫയല്‍ പരിശോധിച്ച ശേഷമാണ് നമ്പര്‍ നല്‍കുക. ഇതിനായി നല്‍കിയ യൂസര്‍ നെയിമും പാസ്‌വേഡും ചോര്‍ത്തിയാണ് അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയത്.


Content Highlights: Kozhikode corporation password leak

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented