നായിബ് സുബേദാര്‍ എം.ശ്രീജിത്തിന് യാത്രാമൊഴി;മൃതദേഹം പുതപ്പിച്ച ദേശീയപതാക നെഞ്ചോട് ചേര്‍ത്ത് ഭാര്യ


സ്വന്തം ലേഖകന്‍

നായിബ്‌ സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹത്തിൽ അന്ത്യചുംബനം നൽകുന്ന ഭാര്യ ഷജിന

കൊയിലാണ്ടി: കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടയില്‍ വീരമൃത്യു വരിച്ച നായിബ് സുബേദാര്‍ എം. ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ പൂര്‍ണ സൈനികബഹുമതികളോടെ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെത്തറ വീട്ടിലാണ് ശവസംസ്‌കാരം നടന്നത്. വെള്ളിയാഴ്ച പ്രത്യേകവിമാനത്തില്‍ കോയമ്പത്തൂര്‍ സുലൂര്‍ വ്യോമസേനാതാവളത്തില്‍ എത്തിച്ച ഭൗതികശരീരം പിന്നീട് റോഡുമാര്‍ഗമാണ് നാട്ടിലെത്തിച്ചത്. ജില്ലാഅതിര്‍ത്തിയായ രാമനാട്ടുകരയില്‍ കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണിയും സംഘവും ഏറ്റുവാങ്ങി പുലര്‍ച്ചെ രണ്ടോടെ പടിഞ്ഞാറെത്തറയില്‍ വീട്ടില്‍ എത്തിച്ചു.

സംസ്ഥാനസര്‍ക്കാരിനുവേണ്ടി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു. മദ്രാസ്‌ െറജിമെന്റിലെ 122 ടി.എ. െലഫ്.കേണല്‍ സിദ്ധാന്ത് ചിബ്ബാര്‍ ഗാര്‍ഡ് ഓഫ് ഓണറിന് നേതൃത്വംനല്‍കി. പോലീസിനുവേണ്ടി ജില്ലാ സായുധസേനാവിഭാഗം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

ഭാര്യ ഷജിന, അച്ഛന്‍ വത്സന്‍, അമ്മ ശോഭന, മക്കള്‍: അതുല്‍ജിത്ത്, തന്മയ ലക്ഷ്മി, സഹോദരങ്ങള്‍ റാണി, അനൂപ് തുടങ്ങിയവര്‍ അന്ത്യാഞ്ജലിയേകാനെത്തിയപ്പോള്‍ ദുഃഖം അണപൊട്ടി.

മൃതദേഹം പുതപ്പിച്ച ദേശീയപതാക സൈനികര്‍ ചേര്‍ന്ന് ഭാര്യ ഷജിനയ്ക്ക് കൈമാറിയ ചടങ്ങ് വികാരനിര്‍ഭരമായി. ദേശീയപതാക മാറോടുചേര്‍ത്ത് ഷജിന പൊട്ടിക്കരഞ്ഞു. മകന്‍ അതുല്‍ ജിത്താണ് ചിതയ്ക്ക് തീകൊളുത്തിയത്.

കാനത്തില്‍ ജമീല എം.എല്‍.എ., കളക്ടര്‍ വി. സാംബശിവറാവു, റൂറല്‍ എസ്.പി. ഡോ. എ. ശ്രീനിവാസ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Naib Subedar M. Sreejith
വീരമൃത്യുവരിച്ച സൈനികൻ നായിബ്‌ സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന സൈനികർ.
മന്ത്രി എ.കെ. ശശീന്ദ്രൻ, കാനത്തിൽ ജമീല എം.എൽ.എ. തുടങ്ങിയവർ സമീപം |ഫോട്ടോ: സാജൻ വി. നമ്പ്യാർ

അന്ത്യോപചാരമര്‍പ്പിക്കാന്‍ കണ്ണീരണിഞ്ഞ് ജനാവലി

കോവിഡ് നിയന്ത്രണം മുന്‍നിര്‍ത്തി പൊതുദര്‍ശനം ഒഴിവാക്കിയിരുന്നെങ്കിലും നൂറുകണക്കിനാളുകളാണ് ശ്രീജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലെത്തിയത്. നാട്ടിലെ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ശ്രീജിത്ത് വലിയൊരു സുഹൃദ്വലയത്തിനുടമയായിരുന്നു.

വീട്ടിലേക്കുള്ള വഴിയില്‍ രാവിലെ മുതല്‍ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കണ്ണൂരില്‍നിന്നും കോഴിക്കോട്ടുനിന്നുമുള്ള സൈനികര്‍, വിമുക്തഭടന്‍മാര്‍, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി.

ശവസംസ്‌കാരത്തിനുശേഷം നടന്ന അനുശോചനയോഗത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷയായി. മന്ത്രി എ.കെ. ശശീന്ദ്രന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍, വത്സല പുല്യേത്ത്, സന്ധ്യ ഷിബു, ശബ്ന ഉമ്മാരായില്‍, കണ്ണഞ്ചേരി വിജയന്‍, സത്യനാഥന്‍ മാടഞ്ചേരി, എന്‍. ഉണ്ണി, കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

കൊയിലാണ്ടി സി.ഐ. എന്‍. സുനില്‍ കുമാറിന്റെയും എസ്.ഐ. ശ്രീജേഷിന്റെയും നേതൃത്വത്തില്‍ പോലീസ് നിയന്ത്രണമൊരുക്കി. സെക്ടറല്‍ മജിസ്ട്രേറ്റ് ഡോ. പി.കെ. ഷാജി മേല്‍നോട്ടം വഹിച്ചു.

Content Highlights: Kozhikode bids tearful adieu to Naib Subedar M. Sreejith

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented