കെ.എം.അഭിജിത്ത്, എംഎം മണി| ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് കോവിഡ് പരിശോധനയ്ക്ക് വ്യാജവിലാസമാണ് നല്‍കിയതെന്ന ആരോപണത്തില്‍ കെ.എസ്.യുവിനെ ട്രോളി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ' ചായകുടിച്ചാല്‍ കാശ് അണ്ണന്‍ തരും;കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും ' - എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Kovid Spreading Union എന്ന ഹാഷ് ടാഗോടെ ആയിരുന്നു മന്ത്രിയുടെ പരിഹാസം.
നേരത്തെ കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നല്‍കിയതെന്നു കാണിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അഭിജിത്തും ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്.
വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കെ.എം. അഭിജിത്ത് രംഗത്തെത്തി. സ്വദേശം ആയതുകൊണ്ട് സുഹൃത്ത് ബാഹുല്‍ ആണ് വിവരങ്ങള്‍ നല്‍കിയതെന്നും ക്ലറിക്കല്‍ മിസ്റ്റേക്ക് ആകുമെന്നും അഭിജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Content Highlights: Kovid Spreading Union ; MM Mani against KSUKM on Abhijith issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..